
ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ സെക്യുരിറ്റി ഗാർഡ് ഒഴിവുകളിലേയ്ക്കുള്ള എഴുത്തു പരീക്ഷ ഒക്ടോബർ 29ന് മുംബൈയിൽ നടക്കും. ഫിസിക്കൽ ടെസ്റ്റിൽ യോഗ്യത നേടിയവർക്കാണ് എഴുത്ത് പരീക്ഷ. 2021 ഫെബ്രുവരി 1 മുതൽ മാർച്ച് 6 വരെയായിരുന്നു ഫിസിക്കൽ ടെസ്റ്റ്. ഉദ്യോഗാർത്ഥികൾക്ക് വിശദ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ barc.gov.in സന്ദർശിച്ച് മനസ്സിലാക്കാം.
ഒക്ടോബർ 20 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകും. പരീക്ഷയ്ക്കെത്തുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും അഡ്മിറ്റ് കാർഡ് കൈവശം കരുതണം. പരീക്ഷാ തീയതി, സമയം, മറ്റ് നിർദേശങ്ങൾ എന്നിവ അഡ്മിറ്റ് കാർഡിൽ കാണാൻ സാധിക്കും. അപേക്ഷാ നമ്പർ, പാസ്വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യാം.
75 മാർക്കിന്റേതാണ് എഴുത്ത് പരീക്ഷ. 90 മിനിറ്റാണ് പരീക്ഷയുടെ ദൈർഘ്യം. 75 മാർക്കിൽ 25 മാർക്ക് കോംപ്രിഹെൻഷനായിരിക്കും. ജനറൽ അവെയർനസ് ഭാഗത്തു നിന്നും ചോദ്യങ്ങളുണ്ടാകും. ഒബ്ജക്ടീവ് മാതൃകയിലായിരിക്കും ആ ചോദ്യങ്ങൾ. 25 മാർക്കിനാണ് ജനറൽ അവെയർനസ്. 20 മാർക്കിന് അനലിറ്റിക്കൽ/ ബേസ്ക് മാത്സ് ൽ നിന്ന് ചോദ്യങ്ങളുണ്ടായിരിക്കും. ഇതും ഒബ്ജക്ടീവ് മാതൃകയിലാണ്.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷ. 2019 നവംബർ 16നാണ് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചത്.
Share your comments