
ന്യൂ ഇന്ത്യ അഷ്യുറൻസ് കമ്പനി ലിമിറ്റഡിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകൾ അയക്കാം. നിയമനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
ന്യൂ ഇന്ത്യ അഷ്യുറൻസ് കമ്പനി ലിമിറ്റഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ newindia.co.in ൽ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ആകെ 300 ഒഴിവുകളാണ് ഉള്ളത്.
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. കുറഞ്ഞത് 60 ശതമാനം മാർക്ക് നേടി ജയിച്ചവരായിരിക്കണം. സെപ്റ്റംബർ 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
അപേക്ഷ സമർപ്പിക്കാൻ ആദ്യം ഔദ്യോഗിക വെബ്സൈറ്റായ newindia.co.in സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന recruitment ലിങ്കിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. അവിടെ NIACL AO Recruitment 2021 എന്ന ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്തതിന് ശേഷം ലോഗിൻ ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം നിശ്ചിത രേഖകൾ അപ്ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം. submit നൽകിയതിന് ശേഷം കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.
Share your comments