1. News

കുവൈറ്റ് നാഷണൽ ഗാർഡ്‌സിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് വഴി അപേക്ഷകൾ ക്ഷണിച്ചു

കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന കുവൈറ്റ് നാഷണൽ ഗാർഡ്‌സിലെ ഒഴിവുകളിലേക്ക് നോർക്ക വഴി നിയമനം നടത്തുന്നു. ഡോക്ടർ, നഴ്‌സ്, പാരാമെഡിക്കൽ സ്റ്റാഫ്, എന്നി തസ്തികകളിലാണ് ഒഴിവുകൾ. പുരുഷൻമാരായ ഉദ്യോഗാർഥികളിൽ നിന്നാണ് നോർക്ക് റൂട്ട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Meera Sandeep
Applications are invited for vacancies in the Kuwait National Guard through NORKA Roots
Applications are invited for vacancies in the Kuwait National Guard through NORKA Roots

കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന കുവൈറ്റ് നാഷണൽ ഗാർഡ്‌സിലെ ഒഴിവുകളിലേക്ക് നോർക്ക വഴി നിയമനം നടത്തുന്നു. ഡോക്ടർ, നഴ്‌സ്, പാരാമെഡിക്കൽ സ്റ്റാഫ്, എന്നി തസ്തികകളിലാണ് ഒഴിവുകൾ. പുരുഷൻമാരായ ഉദ്യോഗാർഥികളിൽ നിന്നാണ് നോർക്ക് റൂട്ട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈറ്റ് സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ നിയമനം.

റിസർവ് ബാങ്കിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ

ജനറൽ പ്രാക്ടീഷണർ, ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, യൂറോളജിസ്റ്റ് (സർജറി), കാർഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ, എൻ, ടി, ഡെർമറ്റോളജി, റേഡിയോളജി, റെസ്പിറേറ്ററി മെഡിസിൻ, അലർജി സ്‌പെഷ്യലിസ്റ്റ്, ഡയബറ്റോളജിസ്റ്റ്, ഓഫ്ത്താൽമോളജിസ്റ്റ്, ഓർത്തോപീഡിക്‌സ്, ഏമർജൻസി മെഡിസിൻ, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിൻ എന്നിവയിലാണ് ഡോക്ടർമാരുടെ ഒഴിവുകളുള്ളത്. 1100 മുതൽ 1400 വരെ കുവൈറ്റി ദിനാർ ശമ്പളം ലഭിക്കും. വിശദാംശങ്ങൾക്ക് +91 94473 39036 (ഓഫീസ് സമയം) എന്ന നമ്പരിൽ ബന്ധപ്പെടാം.

ഫാർമസിസ്റ്റ്, ബയോ മെഡിക്കൽ എഞ്ചിനീയർ, ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, നഴ്‌സ് എന്നീ കാറ്റഗറികളിലാണ് മറ്റ് ഒഴിവുകൾ. ശമ്പളം 500-800 വരെ കുവൈറ്റി ദിനാർ. എല്ലാ ഒഴിവുകളിലേക്കും അഞ്ചു വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്.

സിഎംഎഫ്ആർഐയിൽ പ്രൊജക്റ്റ്‌ അസോസിയേറ്റിൻറെ ഒഴിവ്

ശമ്പളത്തിന് പുറമെ ആകർഷകമായ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുമെന്ന് നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അവസാന തീയതി

അവസാന തീയതി ഫെബ്രുവരി 3, 2022

സംശയങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാം. വിദേശത്തു നിന്നും മിസ്സ്ഡ് കാൾ സർവീസിന് 0091 880 20 12345 എന്ന നമ്പരിൽ വിളിക്കാം. ഇമെയിൽ : rmt5.norka@kerala.gov.in

English Summary: Applications are invited for vacancies in the Kuwait National Guard through NORKA Roots

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds