ചിത്തോർഗഢ് സൈനിക സ്കൂളിലെ വിവിധ ഒഴിവുകളിലേയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം. ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (TGT) ഉൾപ്പടെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നത്. ആകെ 20 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താൽപ്പര്യമുള്ളവർക്ക് ചിത്തോർഗഢ് സൈനിക സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റായ sschittorgarh.com സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് 21 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
ഗുജറാത്ത് മെട്രോയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ
ഒഴിവുകളുടെ വിശദാംശങ്ങൾ
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ- 2 ഒഴിവുകൾ
ജനറൽ എംപ്ലോയി- 17 ഒഴിവുകൾ
പി.ഇ.എം/ പി.ടി.ഐ കം മാട്രൺ- 1 ഒഴിവ്
എന്നിങ്ങനെ ആകെ 20 ഒഴിവുകളുണ്ട്.
അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ സെലക്ഷൻ ടെസ്റ്റിനായി വിളിക്കും. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, ഡെമോൺസ്ട്രേഷൻ എന്നിവ അടങ്ങുന്നതാണ് സെലക്ഷൻ ടെസ്റ്റ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടിക സൈനിക സ്കൂളിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
Apply now for various vacancies in Chittorgarh Sainik School. Applications are invited for the posts including Trained Graduate Teacher (TGT). A total of 20 vacancies have been reported. Those, who are interested can apply by visiting sschittorgarh.com, the official website of the Chittorgarh Sainik School. Those who want to apply should submit the application within 21 days.
Vacancy details
Trained Graduate Teacher- 2 Vacancies
General Employee- 17 vacancies
PEM / PTI cum Matron- 1 vacancy
There are a total of 20 vacancies.
Shortlisted candidates will be called for the selection test. The selection test consists of a written test, a skill test and a demonstration. The list of shortlisted candidates will be published on the website of the Sainik School.
Share your comments