<
  1. News

ഗവ ഐ.ടി.ഐയിൽ വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

വിദ്യഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് കളമശ്ശേരി സർക്കാർ ഐ ടി ഐയിൽ അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാവുക

Meera Sandeep
Applications are invited for various posts in Govt. ITI
Applications are invited for various posts in Govt. ITI

കളമശ്ശേരി ഐ.ടി.ഐ യിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം വഴിയാണ് നിയമനം.

വിദ്യഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് കളമശ്ശേരി സർക്കാർ ഐ ടി ഐയിൽ അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാവുക.

ഡ്രാഫ്റ്റ്മാൻ സിവിൽ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയം /ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും /എൻ ടി സി യും മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അരിത്മെറ്റിക് കം ഡ്രോയിങ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവ്.

എംപ്ലോയബിലിറ്റി / സോഷ്യൽ സ്റ്റഡീസ് തസ്തികയിലേക്ക് എംബിഎ അല്ലെങ്കിൽ ബിബിഎയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും / സോഷ്യോളജി, സോഷ്യൽ വെൽഫെയർ, എക്കണോമിക്സ് വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

പ്രതിമാസ വേതനം 24000 രൂപ. താല്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് കളമശ്ശേരി ഐ ടി ഐയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 – 2555505 എന്ന നമ്പറുമായി ബന്ധപ്പെടുക.

English Summary: Applications are invited for various posts in Govt. ITI

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds