<
  1. News

ഇഗ്നോയിലെ 45 വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) യിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ഡയറക്ടർ എന്നീ തസ്തികകളിലായി 45 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Meera Sandeep
Applications are invited for various vacancies in IGNOU
Applications are invited for various vacancies in IGNOU

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) യിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.  പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ഡയറക്ടർ എന്നീ തസ്തികകളിലായി 45 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

ഒഴിവുകളുടെ വിശദവിവരങ്ങൾ

പ്രൊഫസർ- 1 ഒഴിവ്

അസോസിയേറ്റ് പ്രൊഫസർ- 20 ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസർ- 3 ഒഴിവുകൾ

ഡയറക്ടർ- 1 ഒഴിവ്

എന്നിങ്ങനെ ആകെ 45 ഒഴിവുകളുണ്ട്.

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 520 ഒഴിവുകൾ

ബഹ്റിൻ ആശുപത്രിയിലെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്സ് വഴി നിയമനം നടത്തുന്നു

അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്കായി അഭിമുഖം നടത്തും. ഓരോ തസ്തികയ്ക്കും വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായപരിധി എന്നീ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം ഇതിന്റെ ഹാർഡ് കോപ്പി, നിശ്ചിത രേഖകളുടെ സെൽഫ് അറ്റസ്റ്റ് ചെയ്ത കോപ്പികൾ എന്നിവ സഹിതം the Director, Academic Coordination Division, Indira Gandhi National Open University, Maidan Garhi, New Delhi-110068 എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 15 ആണ്. ഓൺലൈൻ അപേക്ഷ ജനുവരി 5 വരെ സമർപ്പിക്കാം.

English Summary: Applications are invited for various vacancies in IGNOU

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds