
കേരള പബ്ലിക് സർവീസ് കമ്മിഷനിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 42 തസ്തികകളിലേയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പി.എസ്.സിയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 ആണ്. ഒഴിവുകൾ സംബന്ധച്ച വിശദ വിവരങ്ങൾ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ ലഭ്യമാണ്.
ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇൻഫെക്‌ഷ്യസ് ഡിസീസസ്-മെഡിക്കൽ വിദ്യാഭ്യാസ സർവീസ്,
അസിസ്റ്റന്റ് പ്രൊഫസർ ഇൻ രചന ശരീര-ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം,
അസിസ്റ്റന്റ് പ്രൊഫസർ രസശാസ്ത്ര ഭൈഷജ്യകല്പന-ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം,
അസിസ്റ്റന്റ് മാനേജർ-കേരള പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്,
ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്)-കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്,
റേഡിയോഗ്രാഫർ ഗ്രേഡ് II-മെഡിക്കൽ വിദ്യാഭ്യാസം,
ഫിനാൻസ് മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്,
സിസ്റ്റം അനലിസ്റ്റ്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്,
മാർക്കറ്റിങ് ഫെർട്ടിലൈസർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്,
ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ (ഓയിൽ സീഡ്‌സ്)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്,
ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ (സ്പൈസസ്)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്
ഓഫീസ് മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്,
എൻജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് II-കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ ലിമിറ്റഡ്,
സെക്യുരിറ്റി ഗാർഡ്-കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡ്,
ഫീൽഡ് ഓഫീസർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.
എന്നിങ്ങനെയാണ് പി.എസ്.സി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബ്രോഡ്കാസ്റ്റ് എഞ്ചിനീയിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ നിയമനം നടത്തുന്നു
ഐ.ഒ.സി. റിഫൈനറീസ് വിഭാഗത്തിലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
Share your comments