
മഹാരാഷാട്ര മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (മഹാ മെട്രോ) ഒഴിവുകളിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. ജൂനിയർ എഞ്ചനീയർ, സീനിയർ ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. അപേക്ഷാ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ആകെ 96 ഒഴിവുകളാണുള്ളത്. അഡീഷണൽ ചീഫ് പ്രോജക്ട്, മാനേജർ, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, സെക്ഷൻ എഞ്ചനീയർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകൾ വീതമുണ്ട്.
സീനിയർ സ്റ്റേഷൻ കൺട്രോളർ/ ട്രാഫിക് കൺട്രോളർ/ ഡിപ്പോ കൺട്രോളർ/ ട്രെയിൻ ഓപ്പറേറ്റർ തസ്തികയിൽ 23 ഒഴിവുകളും സീനിയർ സെക്ഷൻ എഞ്ചിനീയർ തസ്തികയിൽ 3 ഒഴിവും ജൂനിയർ എഞ്ചിനീയർ തസ്തികയിൽ 18 ഒഴിവും സീനയർ ടെക്നീഷ്യൻ തസ്തികയിൽ 43 ഒഴിവും അക്കൗണ്ട് അസിസ്റ്റന്റ് തസ്തികയിൽ 4 ഒഴിവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഇതിന് പുറമെ പ്രമാണ പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുമുണ്ടാകും. 400 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്കും വനിതകൾക്കും ഫീസില്ല.
അപേക്ഷിക്കാനായി ആദ്യം മഹാരാഷ്ട്ര മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റായ punemetrorail.org സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന career എന്ന ടാബിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് apply online ൽ ക്ലിക്ക് ചെയ്യുക. അടുത്തതായി രജിസ്ട്രേഷൻ നടത്തുകയാണ് വേണ്ടത്. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം. നിശ്ചിത രേഖകൾ അപ്ലോഡ് ചെയ്യുക. അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കാം.
Share your comments