<
  1. News

ആർ.ബി.ഐയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ മെഡിക്കൽ കൺസൾട്ടിൻറെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

Meera Sandeep
Applications are invited for various vacancies in RBI
Applications are invited for various vacancies in RBI

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ മെഡിക്കൽ കൺസൾട്ടിൻറെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു.  കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

ഒരു ഇന്ത്യൻ സർവകലാശാലയിൽ നിന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച എം.ബി.ബി.എസ് ബിരുദവും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാൻ ആർ.ബി.ഐയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഒക്ടോബർ 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ഒരു ഇന്ത്യൻ സർവകലാശാലയിൽ നിന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച എം.ബി.ബി.എസ് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. മെഡിക്കൽ പ്രാക്ടീഷണറായി ഏതെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ ജോലി ചെയ്തള്ള പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം.

അഭിമുഖത്തിലെ പ്രകടനം അനുസരിച്ച് ഷോർട്ട്ലിസ്റ്റ് തയ്യാറാക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മെഡിക്കൽ എക്സാമിനേഷനുണ്ടായിരിക്കും.

അപേക്ഷ the Principal, College of Agricultural Banking, Reserve Bank of India, University Road, Pune – 411016 എന്ന വിലാസത്തിലേക്ക് അയക്കുക. ഒക്ടോബർ 5ന് വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും.

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ 480 ഒഴിവുകളിൽ 64 എണ്ണം കേരളത്തിൽ

English Summary: Applications are invited for various vacancies in RBI

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds