<
  1. News

അക്ഷയ കേന്ദ്രം ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു

ഒന്‍പത് സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രീഡിഗ്രി/ പ്ലസ് ടു/തത്തുല്യ അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

K B Bainda
കമ്പ്യൂട്ടര്‍ പരിജ്ഞാനവും സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പരിജ്ഞാനവും സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കോഴിക്കോട് ജില്ലയില്‍ ഒന്‍പത് സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍  30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സ്ഥലങ്ങളുടെ പേരുകള്‍ :  നൂറാംതോട് (കോടഞ്ചേരി പഞ്ചായത്ത് ),   കണ്ണോത്ത് (കോടഞ്ചേരി  പഞ്ചായത്ത്), നീലേശ്വരം ( മുക്കം മുനിസിപ്പാലിറ്റി ),  മേത്തോട്ടുതാഴം ( കോഴിക്കോട് കോര്‍പറേഷന്‍),   കല്ലുനിര ( വളയം പഞ്ചായത്ത് ),  കൊട്ടാരമുക്ക് (പനങ്ങാട് പഞ്ചായത്ത് ),  തോടന്നൂര്‍ (തിരുവള്ളൂര്‍ പഞ്ചായത്ത് ),  വള്ള്യാട് (  തിരുവള്ളൂര്‍യര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പഞ്ചായത്ത് ),  നടുപൊയില്‍ ( കുറ്റ്യാടി  പഞ്ചായത്ത് ).
മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്.  പ്രീഡിഗ്രി/ പ്ലസ് ടു/തത്തുല്യ അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, സ്ത്രീകള്‍, എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശപ്രകാരം മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ ഡയറക്ടര്‍, കേരള സംസ്ഥാന ഐ.ടി മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാല്‍കൃത- ഷെഡ്യുല്‍ഡ് ബ്രാഞ്ചുകളില്‍ നിന്നെടുത്ത 750  രൂപയുടെ ഡിഡി സഹിതം http://aesreg.kemetric.com/  വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് ലൊക്കേഷനിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.  അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശം/വാടക കരാര്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഡി.ഡി നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ അസ്സല്‍ രേഖകളുടെ പകര്‍പ്പ്, ഡി.ഡി എന്നിവ അപേക്ഷകര്‍ ഡിസംബര്‍ നാലിനകം ലഭിക്കുന്ന രീതിയില്‍ അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, രണ്ടാം നില, സാമൂതിരി സ്‌ക്വയര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് -673002 എന്ന വിലാസത്തില്‍ തപാലില്‍ അയക്കണം.  വിശദ വിവരങ്ങള്‍ക്ക്  www.akshaya.kerala.gov.in,  0495-2304775

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റോഡിനിരുവശവും നിൽക്കുന്ന മരങ്ങൾ ലേലം ചെയ്യുന്നു.

English Summary: Applications are invited to start Akshaya Kendra

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds