ആർ.സി.സിയിൽ താത്ക്കാലിക ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ സർവീസസ് (ഹെഡ് ആൻഡ് നെക്ക് സർജറി) റേഡിയോഡയഗ്‌നോസിസ്, അനസ്‌തേഷ്യോളജി എന്നീ വകുപ്പുകളിൽ ഓരോ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താത്ക്കാലിക ഒഴിവുകളിൽ (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.
പ്രതിരോധ മന്ത്രാലയത്തിലെ നിരവധി ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍മാരുടെയും, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെയും നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
നിയമനം ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും.യോഗ്യത: 1. സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍, ഡിഗ്രി, ബി.എഡ്. 2. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡേറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എന്നിവയില്‍ എന്‍.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേഷനില്‍ ഗവണ്‍മെന്റ് അംഗീകാരമുള്ള ഇന്‍സ്റ്റിറ്റിയൂഷന്റെ സര്‍ട്ടിഫിക്കറ്റ്/ കൂടാതെ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ആറുമാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും മണിക്കൂറില്‍ 6000 കീ ഡിപ്രഷന്‍ സ്പീഡും ഉണ്ടായിരിക്കണം. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം.
പ്രായപരിധി 50 വയസില്‍ കവിയാന്‍ പാടില്ല. താല്പര്യമുള്ളവര്‍ ജനുവരി 19-നു രാവിലെ 10 ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിനു സമീപമുള്ള സമഗ്രശിക്ഷാ പത്തനംതിട്ട ജില്ലാ ഓഫീസില്‍ ബയോഡേറ്റയും അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.ഫോണ്‍: 0469-2600167.
ഗെയിൽ ഇന്ത്യ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
സ്‌പെഷ്യൽ എഡ്യൂക്കേറ്റർ നിയമനം
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലമെൻഡറി, സെക്കൻഡറി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴുവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും, സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് സെക്കൻഡറി വിഭാഗത്തിന്റെ യോഗ്യത. എലമെൻഡറി വിഭാഗത്തിൽ പ്ലസ്ടുവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും ഉള്ളവരെ പരിഗണിക്കും. ജനുവരി 17 ന് രാവിലെ 10 മണിക്ക് ജില്ലാപ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ് സ്‌കൂൾ കോമ്പൗണ്ട്, തിരുവനന്തപുരം) നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0471 2455590, 2455591.
സീറ്റ് ഒഴിവുകള്‍
ഇടുക്കി ജില്ലയില്‍ പുതുതായി ആരംഭിച്ച കരുണാപുരം ഗവ. ഐടിഐയിലെ എസ്.സി.വി.ടി ട്രേഡ് ആയ കമ്പ്യൂട്ടര്‍ ഓപ്പററ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍ഡ് ട്രേഡിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 വൈകിട്ട് 3 മണി വരെ. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കരുണാപുരം ഗവ ഐടിഐയില്‍ ഹാജരാകണം.
Share your comments