എസ്.ബി.ഐ യുടെ ഓഫിസർ തസ്തികകളിലുള്ള വിവിധ ഒഴിവുകളിലേക്ക് സെപ്റ്റംബർ 2 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ഡെപ്യൂട്ടി മാനേജർ, റിലേഷൻഷിപ്പ് മാനേജർ, പ്രോഡക്ട് മാനേജർ, അസിസ്റ്റന്റ് മാനേജർ, സർക്കിൾ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ എന്നീ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്കാണ് നിയമം നടത്തുന്നത്.
യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 13നാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയവ വെബ്സൈറ്റ് സന്ദർശിച്ച് വിശദമായി മനസ്സിലാക്കാം.
ഡെപ്യൂട്ടി മാനേജർ- 10 ഒഴിവുകൾ
റിലേഷൻഷിപ്പ് മാനേജർ- 6 ഒഴിവുകൾ
പ്രോഡക്ട് മാനേജർ- 2 ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ- 50 ഒഴിവുകൾ
സർക്കിൾ ഡിഫൻസ് ബാങ്കിംഗ് അഡ്വൈസർ- 1 ഒഴിവ്
എന്നിങ്ങനെ ആകെ 69 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അപേക്ഷിക്കാൻ ആഗ്രിഹിക്കുന്നവർ https://ibpsonline.ibps.in/sbiappajun21/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക. അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുക.
Share your comments