1. News

കേന്ദ്രം അനുവദിച്ച 5 കിലോ സൗജന്യ അരി ഈ മാസം 20 ന് തിങ്കളാഴ്ച മുതൽ ലഭിച്ചു തുടങ്ങും

ലോക്ഡൗൺ കാലത്ത് ജനങ്ങൾക്കാശ്വാസമായി കേന്ദ്രം അനുവദിച്ച 5 കിലോ സൗജന്യ അരി ഈ മാസം 20 ന് തിങ്കളാഴ്ച മുതൽ ലഭിച്ചു തുടങ്ങും. ഓരോ അംഗത്തിനും 5 കിലോ അരി വീതമാണുണ്ടാവുക എന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഈ മാസം 30 വരെയാണ് ഈ റേഷൻ വിതരണം ഉണ്ടാവുക.

K B Bainda

എറണാകുളം: ലോക്ഡൗൺ കാലത്ത് ജനങ്ങൾക്കാശ്വാസമായി കേന്ദ്രം അനുവദിച്ച 5 കിലോ സൗജന്യ അരി ഈ മാസം 20 ന് തിങ്കളാഴ്ച മുതൽ ലഭിച്ചു തുടങ്ങും. ഓരോ അംഗത്തിനും 5 കിലോ അരി വീതമാണുണ്ടാവുക എന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഈ മാസം 30 വരെയാണ് ഈ റേഷൻ വിതരണം ഉണ്ടാവുക.

കൂടാതെ കേരള സർക്കാർ നൽകുന്ന സൗജന്യ കിറ്റ് വിതരണവും ഈ മാസം 22 മുതൽ ആരംഭിക്കും. ലോക് ഡൗണിന്റെ യാത്രാ വിലക്കു മൂലം സ്വന്തം കാർഡുള്ള റേഷൻ കടയിൽ പോയി കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് താമസ സ്ഥലത്തിനടുത്തുള്ള കടയിൽ നിന്നും സൗജന്യ ക്കിറ്റ് വാങ്ങാം. അതിനായി വാർഡ് മെമ്പർ / കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം ഹാജരാക്കണം. 

കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള സൗജന്യ റേഷൻ ഇനി പറയും പ്രകാരമാണ് ലഭിക്കുക.
എ.എ.വൈ വിഭാഗത്തിന് (മഞ്ഞക്കാർഡ്) ഈ മാസം 20,21 തിയതികളിൽ. പി.എച്ച് എച്ച് വിഭാഗത്തിന് ( പിങ്ക് കാർഡ് ) ഈ മാസം 22 മുതൽ 30 വരെയും സൗജന്യ റേഷൻ ലഭിക്കും.

പിങ്ക് കാർഡ് കാരുടെ തിരക്ക് നിയന്ത്രിക്കാനായി കാർഡ് നമ്പർ അനുസരിച്ച് ക്രമപ്പെടുത്തിയത് ഇപ്രകാരമാണ്.

22 ന് കാർഡ് നമ്പർ 1 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്

23 ന് കാർഡ് നമ്പർ 2 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്

24 ന് കാർഡ് നമ്പർ 3 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്

25 ന് കാർഡ് നമ്പർ 4 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്

26 ന് കാർഡ് നമ്പർ 5 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്

27 ന് കാർഡ് നമ്പർ 6 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്

28 ന് കാർഡ് നമ്പർ 7 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്

29 ന് കാർഡ് നമ്പർ 8 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്

30 ന് കാർഡ് നമ്പർ 9 ൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക്

English Summary: Distribution of free 5 kg rice by Central Government started today

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters