നാളികേര വികസന ബോര്‍ഡ് ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
നാളികേര വികസന ബോര്‍ഡ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഏര്‍പ്പെടുത്തിയിട്ടുളള ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നൂതന നാളികേര കൃഷിരീതി, ഉത്പന്ന വികസനം, ഉത്പന്ന നവീകരണം, ഉത്പന്ന വൈവിധ്യവത്ക്കരണം, വിപണനം, ഗുണമേന്മ, കയറ്റുമതി, വിജ്ഞാന വ്യാപനം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം.

മികച്ച നാളികേര കര്‍ഷകന്‍, നാളികേര സംരംഭകന്‍, ഗവേഷകന്‍, നാളികേരാധിഷ്ഠിത കരകൗശല വിദഗ്ധന്‍, നാളികേര ഉത്പന്ന കയറ്റുമതി വ്യവസായി, കേരവികസന വിജ്ഞാന വ്യാപന പ്രവര്‍ത്തകന്‍, നീര ടെക്‌നീഷ്യന്‍, തെങ്ങുകയറ്റ തൊഴിലാളി, മികച്ച നാളികേര ഉത്പാദക ഫെഡറേഷന്‍, വനിതാ സംസ്‌കരണ യൂണിറ്റ്, ബോര്‍ഡിനു കീഴിലുളള മികച്ച നാളികേര തോട്ടം എന്നീ വിഭാഗങ്ങളിലായി മൊത്തം 23 പുരസ്‌കാരങ്ങളാണ് നല്‍കുക.
മികച്ച നാളികേര കര്‍ഷക അവാര്‍ഡിനുളള നാമനിര്‍ദ്ദേശങ്ങള്‍, സംസ്ഥാന കൃഷി ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍, നാളികേര ഉത്പാദക ഫെഡറേഷനുകള്‍, നാളികേര വികസന ഓഫീസുകള്‍ എന്നീ സ്ഥാപനങ്ങളില്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്. മറ്റ് വിഭാഗങ്ങള്‍ക്കുളള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ളും അപേക്ഷാ ഫോറവും ബോഡിന്റെ ഓഫീസിലുംwww.coconutboard.nic.inഎന്ന വെബ് സൈറ്റിലും ലഭ്യമാണ്
English Summary: APPLICATIONS INVITED FORCOCONUT DEVELOPMENT BOARD NATIONAL AWARD
Share your comments