ഇൻഫമേഷൻ പബ്ലിക് റിലേഷൻസ് പെയ്ഡ് അപ്രന്റീസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിലാണ് ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം.
ഇൻഫർമേഷൻ പബ്ലിക്‌റിലേഷൻസ് വകുപ്പിന്റെ ജില്ലാ ഓഫീസുകളിലും ന്യൂഡൽഹി ഓഫീസിലും ഡയറക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലുമായാണ് അപ്രന്റീസ്ഷിപ്.
ഇതിൽ ഡയറക്ടേറേറ്റിലെ അഞ്ച് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജേർണലിസം, പബ്ലിക് റിലേഷൻസ്, എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പി ജി ഡിപ്ലോമ എന്നിവ നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. 2020, 2021 വർഷങ്ങളിൽ കോഴ്സ് കഴിഞ്ഞവരായിരിക്കണം.
അപേക്ഷകർ സ്വന്തമായി സ്മാർട്ട് ഫോണും ഇന്റെർനെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്റ്റൈപ്പന്റ്. അപ്രന്റീസ്ഷിപ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ prdapprenticeship2021@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. നവംബർ 20 ന് വൈകുന്നേരം അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു. കവറിന്റെ പുറത്ത് അപ്രന്റീസ്ഷിപ് 2021 എന്ന് കാണിച്ചിരിക്കണം. എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുക്കപ്പെടുന്നവർ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പിൽ പറയുന്ന തിയതിയിലും സമയത്തും അപ്രന്റീസായി ചേരാൻ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്രന്റീസ്ഷിപ് ഇടയ്ക്ക് വച്ച് മതിയാക്കുന്നവർ 15 ദിവസത്തെ നോട്ടീസ് നൽകണം. ഏതെങ്കിലും ഘട്ടത്തിൽ പ്രവർത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്രന്റീസായി തുടരാൻ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താൽ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പിൽ നിന്നും ഒഴിവാക്കുന്നതാണ്.
തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്ത്മായിരിക്കും. കൂടൂതൽ വിവരങ്ങൾക്ക് 09496003235, 0471 2518471 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നോർത്ത് സെൻട്രൽ റെയിൽവേയിൽ 1664 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
Share your comments