വെറ്ററിനറി ഡോക്ടർ കരാർ നിയമനം
കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ബ്ലോക്ക്തലത്തിൽ രാത്രി കാല മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള തൊഴിൽരഹിതരായവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെ പരിഗണിക്കും. താൽപര്യമുളളവർ ഫെബ്രുവരി 14 രാവിലെ 11 ന് കോട്ടയം കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ ഹാജരാക്കണം. ഫോൺ 0481 2563726.
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്
എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പില്‍ 1182 എസ്.ടി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stdd.kerala.gov.in, www.cmdkerala.net.
വാക്ക്- ഇന്‍- ഇന്റര്‍വ്യൂ
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തുന്നു. കാരറടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡുമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 2021 ന് 39 വയസ്സ് കഴിയരുത്. എസ്.സി, എസ്.റ്റി, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളുമായി ഫെബ്രുവരി 19 ന് 11 മണിക്ക് സ്‌കൂളില്‍ എത്തിച്ചേരണമെന്ന് മാനേജര്‍ അറിയിച്ചു. താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് :0472-2846633,9847745135.
അനസ്‌തേഷ്യോളജി അസി.പ്രൊഫസര്‍ നിയമനം
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അനസ്‌തേഷ്യോളജി അസി.പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എംബിബിഎസ്, എംഡി/ഡിഎന്‍ബി അനസ്‌തേഷ്യോളജിയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഡോ.എം.കൃഷ്ണന്‍ നായര്‍ സെമിനാര്‍ ഹാളില്‍ ഫെബ്രുവരി 18ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. രാവിലെ 9 മുതല്‍ 11.30 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0484 2411700.
Share your comments