പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം.517/2019) തസ്തികയുടെ 27/08/2021 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഇന്റര്‍വ്യൂവിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന 60 ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 24 നും 25 നും പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും.
ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ദുബായ് ആശുപത്രി ഗ്രൂപ്പിൽ നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷിക്കാം
ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യേണ്ടതും ഇതിന്റെ പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍ : 0468 2222665.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിനായി അനുവദിച്ച ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്. യോഗ്യത: ഹെവി വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും വേണം. (ആംബുലന്‍സ് ഡ്രൈവര്‍/കോണ്‍ട്രാക്ട് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന) പ്രായം 23 നും 35 നും മധ്യേ. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 22 ന് രാവിലെ 11 ന് സി.എച്ച്.സി വല്ലനയില്‍ നടക്കും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.
എച്ച്‌ഡിഎഫ്‌സി ബാങ്കിലെ വിവിധ തസ്തികകളിലെ 1367 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
പ്രൊജക്ട് ഓഫിസർ താത്ക്കാലിക ഒഴിവ്
സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം കെക്‌സ്‌കോൺ ഓഫീസിൽ പ്രോജക്ട് ഓഫീസറുടെ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 57 വയസിൽ കവിയാത്തതും (01 ഏപ്രിൽ 2022ന്) ആർമി/ നേവി/ എയർഫോഴ്‌സ് ഇവയിലേതിലെങ്കിലും കുറഞ്ഞത് 15 വർഷത്തെ ജോലി പരിചയവും, ക്ലറിക്കൽ ആൻഡ് കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രോജക്ട് മാനേജ്‌മെന്റിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകും. കരാർ അടിസ്ഥാനത്തിലാകും നിയമനം. എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാകും നിയമനം നടത്തുക. 27,000 രൂപയാണ് വേതനം.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, യോഗ്യത തെളിയിക്കുന്ന/ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 'Director, Sainik Welfare & MD KEXCON, Kerala State Ex-Servicemen Corporation, TC-25/ 838, Opp. Amritha Hotel, Thycaud, Thiruvananthapuram- 695014' എന്ന വിലാസത്തിൽ മാർച്ച് 17ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കണം. ഫോൺ: 0471-2320772/ 2320771.
അറ്റന്റര്‍ തസ്തികയില്‍ ഒഴിവ്
തൃശൂര്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ള അംഗീകൃത ഹോമിയോ ഫാര്‍മസിയില്‍ 3 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജില്ലാ കലക്ട്രേറ്റ് ഓഫീസില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ മാര്‍ച്ച് 18ന് രാവിലെ 10:30ന് നടക്കും. അപേക്ഷകര്‍ വയസ്, യോഗ്യത, രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ പകര്‍പ്പും കോപ്പിയും സഹിതം ഹാജരാകണം. ഫോണ്‍:0487- 2366643
മെഡിക്കല്‍ ഓഫീസര്‍ നിയമനം
ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ താല്‍ക്കാലികമായി വരുന്ന മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 14 ന് രാവിലെ 11 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. പ്രായപരിധി 60 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം.
Share your comments