താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസന സമിതിയുടെ കീഴില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബി.എസ്.സി എംഎല്‍റ്റി/ഡിഎംഎല്‍ടി, ബ്ലഡ് ബാങ്ക് കമ്പോണന്റ് സെപ്പറേഷന്‍ യൂണിറ്റില്‍ പ്രവൃത്തി പരിചയം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഫെബ്രുവരി 26-ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കണം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിൽ ടെക്സ്‌റ്റൈല്‍സ് ഡിസൈനര്‍മാരുടെ ഒഴിവുകൾ
വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേയ്ക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ബിരുദം, ബി.എഡ്. പ്രായം 23 വയസ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 11,000 രൂപ. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 28ന് രാവിലെ 11ന് കണ്ണൂർ, ഉരുവച്ചാൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490-2478022.
വാക്-ഇൻ-ഇന്റർവ്യൂ
മോട്ടോർ വാഹന വകുപ്പിന് വേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലെ ഹെൽപ് ഡെസ്‌ക് സ്റ്റാഫിന്റെ ഒരു താത്കാലിക ഒഴിവിൽ ഫെബ്രുവരി 25ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെയാണ് അഭിമുഖം. ബിരുദം, സമാന പ്രോജക്ടിലെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ പ്രാവിണ്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അന്നേദിവസം വഴുതക്കാടുള്ള ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് ഓഫീസിൽ ഹാജരാകണമെന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cdit.org
കേരളത്തിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കരാർ നിയമനം
പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌സിൽ കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ് എന്നിവരെ കരാറടിസ്ഥാനത്തിൽ കൺസൾട്ടന്റായും (ആഴ്ചയിൽ രണ്ട് ദിവസം) ഫിസിഷ്യൻ (ജനറൽ മെഡിസിൻ), ഒഫ്താൽമോളജിസ്റ്റ്, എൻഡോക്രൈനോളജിസ്റ്റ്, ജനറൽ സർജൻ എന്നിവരെ കരാറടിസ്ഥാനത്തിലും നിയമിക്കുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ളവർ മാർച്ച് ഒന്നിന് വൈകിട്ട് അഞ്ചിന് മുൻപായി ഇ-മെയിൽ ആയോ നേരിട്ടോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 9061908908, 0471-2559388. ഇ-മെയിൽ: iidtvm@yahoo.com.
Share your comments