
ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്സ് , ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്തേഷ്യ/ മൈക്രോബിയോളജി/ കാര്‍ഡിയോളജി ടെക്നിഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു.
ഐ.പി.ഡി വിഭാഗത്തില്‍ കുറഞ്ഞത് രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ സര്‍ജിക്കല്‍/മെഡിക്കല്‍ വിഭാഗത്തില്‍ പ്രവൃത്തി പരിചയമുള്ള പുരുഷന്മാര്‍ക്കും ഒ.റ്റി നഴ്സ് ഒഴിവിലേക്ക് അഞ്ച് വര്‍ഷത്തിന് മുകളില്‍ (ഇ.എന്‍.ടി/ഒബിഎസ് ഗൈനക്/ഓര്‍ത്തോ/പ്ലാസ്റ്റിക് സര്‍ജറി/ജനറല്‍ സര്‍ജറി ഒ.ടി) പ്രവൃത്തി പരിചയമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
എച്ച്‌ഡിഎഫ്‌സി ബാങ്കിലെ വിവിധ തസ്തികകളിലെ 1367 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
കാര്‍ഡിയോളജി ടെക്നിഷ്യന്‍ വിഭാഗത്തിലേക്ക് രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ പ്രവൃത്തി പരിചയം ഉള്ള വനിതകള്‍ക്ക് മാത്രവും മറ്റ് ടെക്നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ പ്രവൃത്തി പരിചയം ഉള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ നിര്‍ബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസ്സായിരിക്കണം (അപേക്ഷ സമര്‍പ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം) രണ്ടു മാസത്തിനു മുകളില്‍ പ്രവര്‍ത്തന വിടവ് ഉണ്ടാവരുത്. 5000 മുതല്‍ 5500 ദിര്‍ഹം വരെ(ഏകദേശം 1 ലക്ഷം മുതല്‍ 1.13 ലക്ഷം ഇന്ത്യന്‍ രൂപ ) ശമ്പളം ലഭിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ഡി.എച്ച്എ.
ഈ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (10.03.2022)
ഉദ്യോഗാര്‍ഥികള്‍ അപ്ഡേറ്റ് ചെയ്ത ബയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ്, ഫോട്ടോ മുതലായവ സഹിതം നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി 2022 മാര്‍ച്ച് 20- നകം അപേക്ഷിക്കേണ്ടതാണെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കറൂട്ട്സിന്റെ വെബ്സൈറ്റില്‍ നിന്നും 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ നിന്നും ലഭിക്കും. +91 8802 012345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യവും ലഭ്യമാണ്.
Share your comments