
ഗവൺമെൻറ് ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. റേഡിയോഗ്രാഫർമാരുടെ തസ്തികകളിലാണ് ഒഴിവുകളുള്ളത്. നിയമനത്തിനായുള്ള അഭിമുഖം ഡിസംബർ 15ന് നടക്കും.
പറമ്പിക്കുളം കടുവ സങ്കേതത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ
നിശ്ചിത യോഗ്യതയുള്ളവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 15ന് രാവിലെ 11ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ ഹാജരാവുക
ഒഴിവുകൾ
ആകെ എട്ട് ഒഴിവുകളാണുള്ളത്.
ശമ്പളം
പ്രതിദിന വേതനം- 483 രൂപ
പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത
കേരളാ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.ആർ.ടി/ ഡി.ആർ.ആർ.ടി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.
പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും റേഡിയോഗ്രാഫിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി
പ്രായം 20നും 35നും മധ്യേ. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 15ന് രാവിലെ 11ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ എത്തണം.
Share your comments