ആർ.ബി.ഐയിലെ (Reserve Bank Of India) വിവിധ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ലീഗൽ ഓഫീസർ ഗ്രേഡ് ബി, മാനേജർ (ടെക്നിക്കൽ- സിവിൽ), മാനേജർ (ടെക്നിക്കൽ-ഇലക്ട്രിക്കൽ), ലൈബ്രറി പ്രൊഫഷണൽ (അസിസ്റ്റന്റ് ലൈബ്രേറിയൻ), ആർക്കിടെക്ട് ഗ്രേഡ് എ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ rbi.org.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. 14 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 6നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
റെയിൽടെൽ ഇന്ത്യയിലെ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അവസാന തീയതി
ഫെബ്രുവരി 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഒഴിവുകളുടെ വിശദാംശങ്ങൾ
ലീഗൽ ഓഫീസർ ഗ്രേഡ് ബി- 2 ഒഴിവുകൾ
മാനേജർ (ടെക്നിക്കൽ- സിവിൽ)- 6 ഒഴിവുകൾ
മാനേജർ (ടെക്നിക്കൽ-ഇലക്ട്രിക്കൽ)- 3 ഒഴിവുകൾ
ലൈബ്രറി പ്രൊഫഷണൽ (അസിസ്റ്റന്റ് ലൈബ്രേറിയൻ)- ഗ്രേഡ് എ- 1 ഒഴിവ്
ആർക്കിടെക്ട് ഗ്രേഡ് എ- 1 ഒഴിവ്
ക്യൂറേറ്റർ കൊൽക്കത്ത ആർ.ബി.ഐ മ്യൂസിയം- 1 ഒഴിവ്
സ്‌പെഷ്യൽ ക്ലാർക്ക്, ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ എന്നി തസ്തികകളിൽ നിയമനം നടത്തുന്നു
യോഗ്യത
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം പരിശോധിച്ച് അതത് തസ്തികയ്ക്ക് വേണ്ട വിജ്ഞാപനം പരിശോധിക്കാം.
അപേക്ഷാ ഫീസ്
ജനറൽ, ഒ.ബി.സി, ഇ.ഡബ്ള്യൂ.എസ് വിഭാഗക്കാർക്ക് 600 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് 100 രൂപ അടച്ചാൽ മതിയാകും.
Share your comments