മഹാരാഷ്ട്രയിലെ കറൻസി നോട്ട് പ്രസിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വെൽഫെയർ ഓഫീസർ, സൂപ്പർവൈസർ, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ടെക്നീഷ്യൻ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കറൻസി നോട്ട് പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ cnpnashik.spmcil.com സന്ദർശിച്ച് അപേക്ഷിക്കാം. 149 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്രതിരോധ മന്ത്രാലയത്തിലെ നിരവധി ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
അവസാന തീയതി
ജനുവരി 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഒഴിവുകളുടെ വിശദവിവരങ്ങൾ
വെൽഫെയർ ഓഫീസർ- 1 ഒഴിവ്
സൂപ്പർവൈസർ (ടെക്നിക്കൽ കൺട്രോൾ)- 10 ഒഴിവുകൾ
സൂപ്പർവൈസർ (ടെക്നിക്കൽ ഓപ്പറേഷൻ- പ്രിന്റിംഗ്)- 5 ഒഴിവുകൾ
സൂപ്പർവൈസർ (ഒഫീഷ്യൽ ലാങ്ക്വേജ്)- 1 ഒഴിവ്
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്- 1 ഒഴ്വ്
ജൂനിയർ ഓഫീസ് അസിസ്റ്റന്റ്- 6 ഒഴിവുകൾ
ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിംഗ് / കൺട്രോൾ)- 104 ഒഴിവുകൾ
ജൂനിയർ ടെക്നീഷ്യൻ (വർക്ക്ഷോപ്പ്)- 21 ഒഴിവുകൾ
ഗെയിൽ ഇന്ത്യ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിച്ച് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ പരിശോധിക്കാം.
അപേക്ഷാ ഫീസ്
ജനറൽ, ഇ.ഡബ്ള്യൂ.എസ്, ഒ.ബി.സി വിഭാഗക്കാർക്ക് 600 രൂപയാണ് അപേക്ഷാ ഫീസായി അടയ്ക്കേണ്ടത്. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇന്റിമേഷൻ ചാർജായ 200 രൂപ അടച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്കായി കറൻസി നോട്ട് പ്രസ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Share your comments