ഡെപ്യൂട്ടേഷൻ നിയമനം
കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.kelsa.nic.in.
സി.ഐ.എസ്.എഫിലെ 1149 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു; ശമ്പളം 69,100 വരെ
പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം
എറണാകുളം ജില്ലാ പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന് ഗ്രാന്റിന്റെ വിനിയോഗം- നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്സൈറ്റില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമുള്ള സഹായ സംവിധാനത്തിനുമായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിന്നു. അപേക്ഷ സ്വകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2422520, 9037170969
ദോഹയിലെ പ്രമുഖ സ്കൂളിലേക്ക് നോർക്ക റൂട്ട്സ് വഴി നിയമനം
ജല ജീവന് മിഷനില്‍ താല്കാലിക ഒഴിവ്
കേരള ജല അതോറിറ്റിയുടെ കാസറഗോഡ് ഡിവിഷന് ഓഫീസിനു കീഴില്‍ ജല ജീവന് മിഷന് പദ്ധതിയുടെ 2021-22 വര്‍ഷത്തെ പ്രവൃത്തികളുടെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 740/ രൂപ (എഴുനൂറ്റി നാല്‍പ്പത് രൂപ മാത്രം) ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി രണ്ടിന് 5 മണിക്ക് മുമ്പ് വിശദമായ ബയോഡാറ്റ jjmksd14@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ ക്ഷണിച്ചു
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്ന പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നതിനായി എംഎസ്ഡബ്ള്യു യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 31 ഉച്ചയ്ക്ക് 3 മണി. വിവരങ്ങള്‍ക്ക് ഫോൺ: 0480 2740534.
Share your comments