<
  1. News

ബിരുദതലത്തിലുള്ള ജോലിയിൽ പ്രവേശിക്കാനായുള്ള എസ്.എസ്.സി കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലേക്ക് ബിരുദതലത്തിലുള്ള ജോലിയിൽ പ്രവേശിക്കാനായുള്ള, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്കായി (SSC CGL 2022) ജനുവരി 23 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ അവസരം.

Meera Sandeep
Apply now for SSC Combined Graduate Level Examination for Govt jobs
Apply now for SSC Combined Graduate Level Examination for Govt jobs

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലേക്ക് ബിരുദതലത്തിലുള്ള ജോലിയിൽ പ്രവേശിക്കാനായുള്ള, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്കായി (SSC CGL 2022) ജനുവരി 23 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ അവസരം.  താൽപ്പര്യമുള്ളവർക്ക് എസ്.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 23ന് രാത്രി 11.30 വരെ അപേക്ഷിക്കാൻ സമയമുണ്ട്.

ബി.എസ്.എഫിലെ കോൺസ്റ്റബിൾ തസ്തികയിലെ 2788 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വിവിധ വകുപ്പുകളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് ബി തസ്തികകളിലേക്കുള്ള നിയമനം ഈ പരീക്ഷയിലൂടെയാണ്. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ്, ഓഡിറ്റർ, അക്കൗണ്ടന്റ്, റെയിൽവേ മന്ത്രാലയത്തിന് കീഴിൽ വരുന്ന തസ്തികകൾ, ആഭ്യന്തര മന്ത്രാലയത്തിലെ തസ്തികകൾ, സി.ബി.ഡി.ടി, ഇന്റലിജൻസ് ബ്യൂറോ, സി.ബി.ഐ.സി, എൻഫോഴ്സ് ഡയറക്ടറേറ്റ് തുടങ്ങിയ ഇടങ്ങളിൽ നിയമനം ലഭിക്കും. ആകെയുള്ള ഒഴിവുകളുടെ എണ്ണം പിന്നീട് അറിയിക്കും.

ആർ.ബി.ഐയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

ഓൺലൈനായി അപേക്ഷിക്കാം

ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ലഭിച്ച ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 18 വയസിനും 32 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഇന്ത്യൻ പൗരൻമാരാവണം. ഇതിന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓൺലൈൻ അപേക്ഷ പൂരിപ്പിക്കാം. രജിസ്റ്റർ ചെയ്യാത്തവർ പുതുതായി രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ ചെയ്യുമ്പോൾ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. മറ്റ് രേഖകളൊന്നും അപ്ലോഡ് ചെയ്യേണ്ടതില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്റെ സമയത്ത് സർട്ടിഫിക്കറ്റുകൾ അടക്കമുള്ളവ പരിശോധിക്കും.

അപേക്ഷിക്കാനായി ആദ്യം എസ്.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന click on New User? Register Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. അടിസ്ഥാന വിവരങ്ങൾ നൽകി എസ്.എസ്.സി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. Apply for Combined Graduate Level Examination 2021 സെക്ഷനിൽ ക്ലിക്ക് ചെയ്യാം. പരീക്ഷാ കേന്ദ്രം തെരഞ്ഞെടുത്തതിന് ശേഷം മറ്റ് വിവരങ്ങളും നൽകുക.

English Summary: Apply now for SSC Combined Graduate Level Examination for various Govt jobs

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds