ഹെല്‍പ്പര്‍ (കാര്‍പ്പെന്റര്‍) ജോലി ഒഴിവ്
ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍ (കാര്‍പ്പെന്റര്‍) തസ്തികയിലേക്ക് നാല് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 19-നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല. യോഗ്യത എസ്.എസ്.എല്‍.സി, എന്‍.ടി.സി കാര്‍പ്പെന്റര്‍, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഗവ. ആയൂർവേദ കോളേജിലെ വിവിധ ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
ഗസ്റ്റ് ലക്ചറർ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും govtayurvedacollegetvpm@gmail.com എന്ന ഇ-മെയിൽ ഐഡിയിൽ ഫെബ്രുവരി 11 നു മുമ്പ് അപേക്ഷിക്കണം. അപേക്ഷകൾ ഇന്റർവ്യൂ ബോർഡ് പരിശോധിച്ചതിന് ശേഷം യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഇന്റർവ്യൂ നടത്തി നിയമനം നടത്തും.
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31 വരെ (ആവശ്യമെങ്കിൽ ദീർഘിപ്പിക്കാവുന്ന) കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ 'ഡിസൈൻ ആന്റ് കണ്ടക്ട് എക്‌സ്റ്റെൻഷൻ ആന്റ് ഔട്ട്‌റീച്ച് പ്രോഗ്രാംസ്' ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ (www.kfri.res.in) ലഭിക്കും.
എം.ജി സർവകലാശാലയിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്‌തികയിൽ ഒഴിവുകൾ
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
നെന്മേനി ഗവ.വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ജൂനിയിര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 9 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04936 266700.
ഗസ്റ്റ് ജീവനക്കാരെ നിയമിക്കുന്നു
പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഐ.ടി.ഐ/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 7ന് രാവിലെ 10ന് പോളിടെക്‌നിക്ക് ഓഫീസില്‍. ഫോണ്‍ 04672234020, 9895821696
Share your comments