സരോജിനി ദാമോദർ ഫൗണ്ടേഷൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പതിനൊന്നാമത് അക്ഷയശ്രീ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ ഏറ്റവും നല്ല ജൈവ കർഷകന് ഒരു ലക്ഷം രൂപയും ജില്ലാതലത്തിൽ 25000 രൂപ വീതമുള്ള 28 പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ പ്രായമായ പരമ്പരാഗത ജൈവ കർഷകർ,ഔഷധ സസ്യ കൃഷി,മട്ടുപ്പാവ് കൃഷി, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്കും അനുയോജ്യമായ പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു.ഡിസംബർ 31ന് മുമ്പായി അപേക്ഷ ലഭിക്കണം. മൂന്നു വർഷത്തിനു മേൽ പൂർണമായും ജൈവ ഭക്ഷണ കൃഷി ചെയ്യുന്ന കൃഷിക്കാരെ അവാർഡിന് പരിഗണിക്കുന്നത്. വെള്ളക്കടലാസിൽ കൃഷിരീതിയുടെ ലഘു വിവരണവും പൂർണ്ണ മേൽവിലാസവും വീട്ടിൽ എത്തിച്ചേരാനുള്ള വഴിയും ഫോൺ നമ്പറും ജില്ലയും എഴുതണം. അപേക്ഷ അയക്കേണ്ട വിലാസം കെ വി ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ,മുഹമ്മ പി.യോ,ആലപ്പുഴ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9447114526
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ഉരുവിനും ഉടമസ്ഥനും ഇൻഷുറൻസ് പരിരക്ഷ അതും കുറഞ്ഞ പ്രീമിയം നിരക്കിൽ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
Share your comments