
എൽ.ഡി.ടൈപ്പിസ്റ്റ് ഡെപ്യൂട്ടേഷൻ നിയമനം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് (ശമ്പള സ്‌കെയിൽ 26500-60700) ഡെപ്യൂട്ടേഷൻ സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം താഴെ പറയുന്ന മേൽവിലാസത്തിൽ നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. വിലാസം: ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി. ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം-695036
ലൈഫ് ഗാര്‍ഡ് നിയമനം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു. 20 നും 40 നും മധ്യേ പ്രായമുള്ളതും കായികക്ഷമതയും നീന്തല്‍വൈദഗ്ദ്ധ്യം ഉള്ളവരും വടശ്ശേരിക്കര പഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഈ മാസം 18 ന് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04735-252029
ട്രൈബ്യൂണൽ ഓഫീസിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു
ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
Share your comments