
ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ യോഗ്യതയുള്ളവർക്ക് 9000 രൂപ സ്റ്റൈപ്പൻ്റും ഇലക്ട്രിക്കൽ എഞ്ചിനീയർ, മെക്കാനിക്കൽ എഞ്ചിനീയർ ഡിപ്ലോമക്കാർക്ക് 8000 രൂപ സ്റ്റൈപ്പൻ്റും ലഭിക്കും
ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ ജോധ്പൂരിൽ സ്ഥിതി ചെയ്യുന്ന ഡിഫൻസ് ലബോറട്ടറിയിൽ അപ്രന്റീസുമാരെ നിയമിക്കുന്നു. ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പാണ്.
താൽപ്പര്യമുള്ളവർക്ക് ഡി.ആർ.ഡി.ഒയുടെ ഔഗ്യോഗിക വെബ്സൈറ്റായ https://drdo.gov.in സന്ദർശിച്ച് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം. 7 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷകർ തങ്ങളുടെ പേര് https://apprenticeshipindia.org ൽ രജിസ്റ്റർ ചെയ്യണം. പൂരിപ്പിച്ച അപേക്ഷാ ഫോം, രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് [email protected] എന്ന മെയിൽ ഐ.ഡിയിലേക്ക് അയക്കുക.
ജൂൺ 19നാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിജ്ഞാപനം വന്ന് 15 ദിവസത്തിനുള്ളിൽ അപേക്ഷിക്കണമെന്നാണ് അറിയിപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പന്റുണ്ടായിരിക്കും. ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ യോഗ്യതയുള്ളവർക്ക് 9000 രൂപയാണ് മാസ സ്റ്റൈപ്പന്റ്. ഇലക്ട്രിക്കൽ എഞ്ചിനീയർ, മെക്കാനിക്കൽ എഞ്ചിനീയർ ഡിപ്ലോമക്കാർക്ക് 8000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരെ തെരഞ്ഞെടുക്കും.
Share your comments