വിക്രം സാരാഭായ് സ്പേസ് സെന്ററിൽ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 158 ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന,പുതുച്ചേരി എന്നിവിടങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം.ഓട്ടോമൊബൈൽ (8), കെമിക്കൽ (25), സിവിൽ (8), കംമ്പ്യൂട്ടർ സയൻസ് (15), ഇലക്ട്രിക്കൽ (10), ഇലക്‌ട്രോണിക്‌സ് (40), ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി (6), മെക്കാനിക്കല്‍ എന്‍ജിനിയറിങ് (46) എന്നിങ്ങനെയാണ് ഒഴിവ്.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 158 ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന,പുതുച്ചേരി എന്നിവിടങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം. ഓട്ടോമൊബൈൽ (8), കെമിക്കൽ (25), സിവിൽ (8), കംമ്പ്യൂട്ടർ സയൻസ് (15), ഇലക്ട്രിക്കൽ (10), ഇലക്‌ട്രോണിക്‌സ് (40), ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി (6), മെക്കാനിക്കല്‍ എന്‍ജിനിയറിങ് (46) എന്നിങ്ങനെയാണ് ഒഴിവ്.
2018 ന് ശേഷം ഡിപ്ലോമ പാസായവർക്കായിരിക്കും അപേക്ഷിക്കാനുള്ള അവസരം. ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ എൻജിനിയറിംഗ് പാസായായിരിക്കണം. മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷിക്കാൻ https://www.vssc.gov.in/VSSC എന്ന വെബ്സസൈറ്റ് സന്ദർശിക്കുക. കൂടാതെ അപേക്ഷിക്കുന്നതിന് മുമ്പ് http://www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഓഗസ്റ്റ് 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
Share your comments