1. News

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (WII) ആകെ മൊത്തം 74 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ ഇപ്പോൾ അയക്കാവുന്നതാണ്. Identification of tiger corridor in and around Palamau Tiger Reserve, Country Level Assessment of Status of Tigers, Co-predators and Prey and their Habitats in India, Tiger cell എന്നീ നാല് പ്രോജക്ടുകളിലേക്കാണ് നിയമനം. നിയമനം താൽക്കാലികാടിസ്ഥാനത്തിലായിരിക്കും.

Meera Sandeep
World Life Institute Of India Recruitment 2021
World Life Institute Of India Recruitment 2021

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ  (WII) ആകെ മൊത്തം 74 ഒഴിവുകളാണ് ഉള്ളത്.  അപേക്ഷകൾ ഇപ്പോൾ അയക്കാവുന്നതാണ്.  

Identification of tiger corridor in and around Palamau Tiger Reserve, Country Level Assessment of Status of Tigers, Co-predators and Prey and their Habitats in India, Tiger cell എന്നീ നാല് പ്രോജക്ടുകളിലേക്കാണ് നിയമനം. നിയമനം താൽക്കാലികാടിസ്ഥാനത്തിലായിരിക്കും.

ഒഴിവുകളുടെ വിശദ വിവരങ്ങൾ

ഒഴിവുകളുടെ കൂടുതൽ വിവരങ്ങൾ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ www.wii.gov.in ൽ നൽകിയിട്ടുണ്ട്. റിസർച്ച് ബയോളജിസ്റ്റ്, സീനിയർ ബയോളജിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ, ഡാറ്റാ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

അപേക്ഷകൾ അയക്കേണ്ട വിധം

അപേക്ഷ അയക്കാൻ വെബ്സൈറ്റ് സന്ദർശിക്കുക. താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ Recruitment ലിങ്ക് കാണാനാകും. തുടർന്ന് Contractual Engagement of 74 Project Personnel for various Projects എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു വിൻഡോ തുറക്കപ്പെടും. അവിടെ ഗൂഗിൾ ഫോം കാണാൻ സാധിക്കും. ഇത് പൂരിപ്പിക്കണം. മൂന്ന് തസ്തികകളിൽ കൂടുതൽ അപേക്ഷിക്കാൻ പാടില്ല. നിശ്ചിത വിവരങ്ങൾ പൂരിപ്പിച്ചതിന് ശേഷം സബ്മിറ്റ് നൽകുക. അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കാം.

പ്രവൃത്തിപരിചയം

ഇതേ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. റിസർച്ച് ബയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഫീൽഡ് വർക്ക് ചെയ്യാൻ തൽപ്പരരായിരിക്കണം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ നന്നായി ആശയവിനിമയം നടത്താനുള്ള കഴിവുണ്ടായിരിക്കണം. ഒപ്പം ഗ്രാഫിക് ഡിസൈനിൽ പ്രവൃത്തിപരിചയവുമുണ്ടായിരിക്കണം.

അപേക്ഷകൾ അയക്കേണ്ട അവസാന തിയതി

ഓഗസ്റ്റ് 20ന് വൈകുന്നേരം 5.30 വരെ അപേക്ഷിക്കാം.

English Summary: Recruitment: Applications are invited for various posts in the Wildlife Institute of India

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds