<
  1. News

ആറളം കൃഷിഭവന്റെ നേതൃത്വത്തിൽ ആറളം റൈസ്

കണ്ണൂർ: കർഷക വിജയമായി ആറളം റൈസ് ആറളം കൃഷിഭവന്റെ നേതൃത്വത്തിലാണ് ആറളം റൈസ് വീണ്ടും വിപണിയിൽ ഇറക്കിയത് . ആറളം ഫാo ആദിവാസി പുനരധിവാസ മേഖലയിൽ കർഷകർ ജൈവ രീതിയിൽ കരനെൽ കൃഷിയിലൂടെ ഉത്പാദിപ്പിച്ച നെല്ലാണ് അരിയാക്കി തനത് ബ്രാൻഡിൽ വില്പന നടത്തുന്നത് .

K B Bainda
കിലോയ്ക്ക് 25 രൂപ കർഷകർക്ക് ഉറപ്പാക്കിയാണ് നെല്ല് സംഭരണം
കിലോയ്ക്ക് 25 രൂപ കർഷകർക്ക് ഉറപ്പാക്കിയാണ് നെല്ല് സംഭരണം

കണ്ണൂർ: കർഷക വിജയമായി ആറളം റൈസ് ആറളം കൃഷിഭവന്റെ നേതൃത്വത്തിലാണ് ആറളം റൈസ് വീണ്ടും വിപണിയിൽ ഇറക്കിയത് .

ആറളം ഫാo ആദിവാസി പുനരധിവാസ മേഖലയിൽ കർഷകർ ജൈവ രീതിയിൽ കരനെൽ കൃഷിയിലൂടെ ഉത്പാദിപ്പിച്ച നെല്ലാണ് അരിയാക്കി തനത് ബ്രാൻഡിൽ വില്പന നടത്തുന്നത് .

 കിലോയ്ക്ക് 25 രൂപ കർഷകർക്ക് ഉറപ്പാക്കിയാണ് നെല്ല് സംഭരണം പുല്പള്ളിയിൽ കൊണ്ടു പോയി കുത്തിയെടുത്തു 10 കിലോ ചാക്കിലാക്കിയാണ് വില്പന . ആദ്യ ഘട്ടത്തിൽ 3 ടൺ അരി ആറളം കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ വിപണിയിൽ ഇറക്കിയിരുന്നു.

രണ്ടു ദിവസം കൊണ്ട് ഇത് വിറ്റുപോയി. അരി സൽപ്പേരും നേടിയതോടെ വീണ്ടും ആവശ്യക്കാർ രംഗത്തെത്തി. ഇതോടെയാണ് കർഷകരിൽ നിന്ന് വീണ്ടും നെല്ല് സംഭരിച്ചു അരിയാക്കിയത്.

70%തവിട് നിലനിർത്തിയാണ് കുത്തരി തയ്യാറാക്കിയിരിക്കുന്നത്. 70 രൂപയാണ് കിലോയ്ക്ക് വില.70% തവിടു നിലനിർത്തിക്കൊണ്ടുള്ള പച്ചരിയും ഇപ്രാവശ്യം വിപണിയി ലിറക്കിയിട്ടുണ്ട്. രണ്ടു കിലോ പാക്കറ്റിൽ ലഭ്യമാണ്. നെല്ലിലെ തവിടിന്റെ പ്രമേഹം കൂടുതലുള്ളവർക്ക് ഗുണപ്രദമായതിനാലാണ് 70%തവിട് നിലനിർത്തിയതെന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ആറളം കൃഷി അസിസ്റ്റന്റ് സി കെ സുമേഷ് പറഞ്ഞു.

ആറളം പഞ്ചായത്തിൽ 330 ഏക്കർ സ്ഥലത്താണ് കരനെൽ കൃഷി നടത്തിയത്. കണ്ണൂർ സിവിൽ സ്റ്റേഷനിൽ ആർ ടി ഓഫീസിനു മുൻവശത്തുള്ള കൃഷി വകുപ്പിന്റെ ഇക്കോ ഷോപ്പ്, ചാലോടിൽ കീഏഴല്ലൂർ കൃഷി ഭവന് മുന്നിലുള്ള ഇക്കോ ഷോപ്പ് , ഇരിട്ടിയിൽ ആറളം ഫാമിങ്ങ് കോർപറേഷന്റെ തണൽ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ അരി ലഭ്യമാണ് .


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഉള്ളിക്കൃഷിയിലെ കഞ്ഞിക്കുഴി ടച്ചുമായ് സുജിത്ത്

English Summary: Aralam Rice under the leadership of Aralam Krishibhavan

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds