<
  1. News

അറിയിപ്പുകൾ

വാഴക്കൃഷിക്ക് ധനസഹായം

KJ Staff
ariyippukal

വാഴക്കൃഷിക്ക് ധനസഹായം

സ്വന്തമായതോ പാട്ടത്തിനെടുത്തതോ ആയ  ഭൂമിയില്‍ ചുരുങ്ങിയത് 50  വാഴയെങ്കിലും പുതുതായി കൃഷിചെയ്തിട്ടുള്ള കാസര്‍കോട് നഗരസഭാ പരിധിയിലുള്ള കര്‍ഷകര്‍ക്ക് ധനസഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്-04994 - 230560, 9383472310.

പച്ചക്കറി തൈ വിതരണം 

സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഭാഗമായി വിവിധയിനം പച്ചക്കറി തൈകള്‍ കാസര്‍ഗോഡ്‌ മുളിയാര്‍ കൃഷിഭവനില്‍  നിന്നും വിതരണം ചെയ്യും. ആവശ്യമുള്ള കര്‍ഷകര്‍   ഈ മാസം 19 നകം  കരം അടച്ച രസീതോട് കൂടി അപേക്ഷ സമര്‍പ്പിക്കണമെന്ന് മുളിയാര്‍ കൃഷിഭവന്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

വാഴവിത്ത് വിതരണം

പത്തനംതിട്ട നഗരസഭ കൃഷിഭവന്റെപരിധിയിലുള്ള കര്‍ഷകര്‍ക്ക് വാഴ വിത്ത് ലഭിക്കുന്നതിന് ഈ മാസം 21ന് മുമ്പ് അപേക്ഷയും കരം അടച്ച രസീതും കൃഷിഭവനില്‍ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.    

ഡയറി യൂണിറ്റിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കൊച്ചി: ക്ഷീര വികസന വകുപ്പ് എറണാകുളം ജില്ല 2018-19 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന SCA to SCP പദ്ധതി പ്രകാരം രണ്ട് പശു യൂണിറ്റ് സ്ഥാപിക്കുന്നതിന് ധനസഹായം ലഭിക്കുന്നതിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു കറവുപശുവും, ഗര്‍ഭിണിയായ കിടാരിയും ഉള്‍പ്പെട്ട ഡയറി യൂണിറ്റ് സ്ഥാപിക്കുന്നതിന്, തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് 75 ശതമാനം നിരക്കില്‍ ധനസഹായം ലഭിക്കും. താത്പര്യമുളളവര്‍ ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളില്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ജനുവരി 23 നുളളില്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം എസ്.സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൂടി വയ്ക്കണം.
English Summary: ariyipppukal

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds