ക്ഷീരകര്‍ഷകര്‍ക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രത്യേക പുനരധിവാസ പദ്ധതി
ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ക്ഷീരവികസന വകുപ്പിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രത്യേക പുനരധിവാസ പദ്ധതി. ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രളയബാധിത പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യാധിഷ്ഠിത സഹായം ലഭ്യമാക്കുന്നത്. ജില്ലയില്‍ കോയിപ്രം, റാന്നി, പന്തളം, തിരുവല്ല എന്നീ ബ്ലോക്കുകളും പ്രളയംബാധിച്ച പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പിലാക്കുക. ബ്ലോക്ക് തലത്തില്‍ നല്‍കിയിരിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് കര്‍ഷകര്‍ക്ക് ആനുകുല്യം ലഭ്യമാക്കും.
ജില്ലയിലെ പദ്ധതിയുടെ നടത്തിപ്പിനായി 1,87,95000 രൂപ അനുവദിച്ചിട്ടുണ്ട്. 105 പേര്‍ക്ക് ഓരോ പശുക്കളെ വീതവും, 80 പേര്‍ക്ക് രണ്ട് പശുക്കളെ വീതവും ലഭ്യമാകും. കൂടാതെ കാലിത്തൊഴുത്ത് നവീകരണം, പുതിയ കാലിത്തൊഴുത്ത് നിര്‍മാണം, കന്നുകാലികള്‍ക്ക് മിനറല്‍സ് മിക്സ്ചര്‍ വാങ്ങുന്നതിനുള്ള ധനസഹായം എന്നിവയും പ്രത്യേക പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മില്‍ക്ക് ക്യാന്‍, റബര്‍ മാറ്റ്, ഓട്ടോമാറ്റിക് വാട്ടര്‍ ബൗള്‍, ജനറേറ്റര്‍, സ്ലറി പമ്പ് തുടങ്ങിയവ വാങ്ങുന്നതിനായിട്ടാണ് കര്‍ഷകര്‍ക്ക് ആവശ്യാധിഷ്ഠിത ധനസഹായം ലഭ്യമാക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശത്തിനായി ബ്ലോക്ക്തല ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടാം.
Share your comments