കൂവ പൊടിക്ക് വിപണിയില്‍ കിലോയ്ക്ക് ആയിരം രൂപ വില. കൂവയ്ക്ക് ഒരു പാട് പ്രാധാന്യം ഉണ്ട്.
പ്രത്യേകിച്ച് ധനുമാസത്തിൽ. ധനു മാസത്തിൽ തിരുവാതിരക്കു മുൻപാണ് കൂവ എടുക്കുക.
കൂവ പൊടിക്ക് വിപണിയില്‍ കിലോയ്ക്ക് ആയിരം രൂപ വില. കൂവയ്ക്ക് ഒരു പാട് പ്രാധാന്യം ഉണ്ട്. പ്രത്യേകിച്ച് ധനുമാസത്തിൽ. ധനു മാസത്തിൽ തിരുവാതിരക്കു മുൻപാണ് കൂവ എടുക്കുക. കൂവയിൽ നിന്നും പൊടി എടുക്കാറുണ്ട്. നീല നിറത്തിലെ കൂവയിൽ ആണ് പൊടി കൂടുതൽ കിട്ടുന്നത്. ധനു മാസത്തിലെ തിരുവാതിരയ്ക്ക് കുറുക്ക് പായസമുണ്ടാക്കാന്‍ കൂവപ്പൊടി ഉപയോഗിക്കുന്നു. നാടന്‍ കൂവ ഔഷധമേന്മയുള്ളതു കൂടിയാണ്.
ജൈവകൃഷി ചെയ്ത് കിഴങ്ങ് സംസ്‌കരിച്ച് നൂറെടുത്താണ് കൂവപ്പൊടി തയ്യാറാക്കുന്നത്. ഒരു കിലോ പൊടിയുണ്ടാക്കാന്‍ അഞ്ചു കിലോ കൂവക്കിഴങ്ങ് വേണം. കിഴങ്ങിന് കിലോയ്ക്ക് 60 മുതല്‍ 70 രൂപ വരെയാണ് വില. കിലോയ്ക്ക് ആയിരം രൂപ നല്‍കി വാങ്ങുന്നതിന് വന്‍തിരക്കാണ്. നാടന്‍ കൂവപ്പൊടിപാതയോരത്തെ ജൈവ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ കിട്ടുന്ന കൂവപ്പൊടിയില്‍ കലര്‍പ്പുണ്ടെന്നാണ് പരാതി.
Share your comments