1. News

വിളർച്ച രോഗ നിയന്ത്രണത്തിലെ ആയുർവേദ സാധ്യതകളുമായി അരുണിമ പരിശീലനം

വിളർച്ച രോഗ നിയന്ത്രണത്തിനുള്ള ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതിയായ അരുണിമയുടെ ഭാഗമായി ഡോക്ടർമാർക്കുള്ള പരിശീലന പരിപാടി നടന്നു. വിളർച്ചയിൽ നിന്നും വളർച്ചയിലേയ്ക്ക് എന്ന സന്ദേശത്തോടെയുള്ള വിവ എന്ന പദ്ധതിയുടെ ഭാഗമായാണ് അരുണിമ പരിശീലനം നടന്നത്.

Meera Sandeep
വിളർച്ച രോഗ നിയന്ത്രണത്തിലെ ആയുർവേദ സാധ്യതകളുമായി അരുണിമ പരിശീലനം
വിളർച്ച രോഗ നിയന്ത്രണത്തിലെ ആയുർവേദ സാധ്യതകളുമായി അരുണിമ പരിശീലനം

എറണാകുളം: വിളർച്ച രോഗ നിയന്ത്രണത്തിനുള്ള ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതിയായ അരുണിമയുടെ ഭാഗമായി ഡോക്ടർമാർക്കുള്ള പരിശീലന പരിപാടി നടന്നു. വിളർച്ചയിൽ നിന്നും വളർച്ചയിലേയ്ക്ക് എന്ന സന്ദേശത്തോടെയുള്ള വിവ എന്ന പദ്ധതിയുടെ ഭാഗമായാണ് അരുണിമ പരിശീലനം നടന്നത്.

നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടി  ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. സോണിയ ഇ എ  ഉദ്ഘാടനം ചെയ്തു.നാഷണൽ ആയുഷ് മിഷൻ ഡി.പി.എം  ഡോ. എം.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു. 

തുരുത്തിക്കര ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ,ഡോ. ടി.ഡി. ദിജി , ഡോ. അഖിൽ മാനുവൽ , ജാസ്മി രാജു എന്നിവർ ക്ലാസ്സിന് നേതൃത്വം നല്കി. എല്ലാ ആയുർവേദാശുപത്രികൾക്കും ഡിസ്പെൻസറികൾക്കും രക്തപരിശോധനയ്ക്കുള്ള ഹീമോഗ്ലോബിനോ മീറ്റർ , ആയുഷ് ഹെൽത് ആന്റ് വെൽനെസ് സെന്ററുകൾക്ക് ലാപ്ടോപ് എന്നിവയുടെ വിതരണവും ചടങ്ങിൽ  നിർവ്വഹിച്ചു.വിവ-അരുണിമ ജില്ലാ നോഡൽ ഓഫീസർ ഡോ. പി.ആർ. സലിം , ഡോ.ബിന്ദു തോമസ് എന്നിവർ സംസാരിച്ചു.

Ernakulam: A training program for doctors was held as part of Arunima, a project to harness the potential of Ayurveda for the control of anemia. The Arunima training was held as a part of Viva project with the message of From Anemia to Growth.

District Medical Officer Dr. Sonia EA inaugurated the National Ayush Mission D.P.M. M.S. Dr. Naushad presided.

Turutthikara Govt. Ayurveda Dispensary Medical Officer, Dr. TD Diji, Dr. Akhil Manuel and Jasmi Raju led the class. Distribution of Hemoglobin meter for blood test to all Ayurveda Hospitals and Dispensaries and Laptop to Ayush Health and Wellness Centers was also done on the occasion. Viva-Arunima District Nodal Officer Dr. PR Salim and Dr. Bindu Thomas spoke.

English Summary: Arunima practice with Ayurvedic potential in anemia management

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds