പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം കൃഷി ഭവന്‍ സ്മാര്‍ട്ട് കൃഷി ഭവന്‍ ആയി ഉയര്‍ത്തുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി മണ്ഡലത്തിലെ എല്ലാ കൃഷി ഭവനുകളും സ്മാര്‍ട്ട് കൃഷി ഭവനുകള്‍ ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. 2022-23 സംസ്ഥാന ബജറ്റില്‍ ഉള്‍പെടുത്തിയാണ് തുക അനുവദിച്ചത്.
സ്മാര്‍ട്ട് കൃഷി ഭവന് ഫ്രണ്ട് ഓഫീസും ഇന്‍ഫര്‍മേഷന്‍ സെന്ററും ഉണ്ടാകും. പ്ലാന്റ് ഹെല്‍ത് ക്ലിനിക് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. കര്‍ഷകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും കൃഷി ഭവനിലെ സേവനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കുകയും ലഭ്യമാക്കുകയും ചെയ്യും.
കര്‍ഷകര്‍ക്ക് ആവശ്യമായ വിവര സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളും കൃഷി ഭവനില്‍ ഉണ്ടാകും. സ്മാര്‍ട്ട് കൃഷിഭവന്റെ നിര്‍മാണത്തിനായി പഞ്ചായത്ത് - കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
Share your comments