വടക്കൻ ആൻഡാമാൻ കടലിലും സമീപത്തുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന തീവ്ര ന്യുനമർദ്ദം (Depression ) മാർച്ച് 21 രാവിലെ തെക്കൻ ആൻഡാമാൻ കടലിൽ അതി തീവ്രന്യുന മർദ്ദമായി ( Deep Depression ) ശക്തിപ്രാപിച്ചു.നിക്കോബർ ദ്വീപിൽ നിന്നു 320 km വടക്ക് - വടക്ക് കിഴക്കായും പോർട്ട്‌ബ്ലയറിൽ നിന്ന് 110 km കിഴക്ക് -വടക്ക് കിഴക്കായും സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യുന മർദ്ദം അടുത്ത മണിക്കൂറുകൾക്കകം ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായി ( Cyclonic Storm ) ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ചുഴലിക്കാറ്റ് ആയി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി ( Asani ) എന്ന പേരിലാകും അറിയപെടുക. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത.
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത. കണ്ണൂർ, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ മലയോര മേഖലയിൽ കൂടുതൽ മഴ സാധ്യത.കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ മലയോര ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത.
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരംഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത.ഇടുക്കി, ജില്ലയിൽ കൂടുതൽ മഴ സാധ്യത.European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നു എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴ സാധ്യത. പാലക്കാട്, കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലയിൽ കൂടുതൽ സാധ്യത.സ്വകാര്യ കാലാവസ്ഥ ഏജൻസി IBM പ്രകാരം ഇന്ന് കേരളത്തിൽ ഇടുക്കി, പാലക്കാട്, ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments