<
  1. News

മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകൾക്ക് തൊഴിൽസംരംഭം ആരംഭിക്കാൻ സഹായം

കോട്ടയം: ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ(സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

Meera Sandeep
Assistance to Fisheries Women's Groups to start business ventures
Assistance to Fisheries Women's Groups to start business ventures

കോട്ടയം: ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കേരള സംസ്ഥാന ഫിഷറീസ് നയം (Kerala State Fisheries Policy)

ഡ്രൈ ഫിഷ് യൂണിറ്റ്, ഫിഷ് ബൂത്ത്, കക്ക സംസ്‌കരണ യൂണിറ്റ്, സീ ഫുഡ് റസ്റ്ററന്റ്/ഹോട്ടൽ, കയർ പ്രൊഡക്ഷൻ യൂണിറ്റ്, ഫ്ളോർ മിൽ, ബേക്കറി ഫുഡ് പ്രോസസിംഗ്, ഹൗസ് കീപ്പിംഗ്, ഡ്രൈ ക്ലീനിംഗ് സർവീസ്, പ്രൊവിഷൻ സ്റ്റോർ, തയ്യൽ യൂണിറ്റ്, ഫാഷൻ ഡിസൈനിംഗ്, ടൂറിസം, കംപ്യൂട്ടർ സെന്റർ, ട്യൂഷൻ സെന്റർ, ഐ.ടി. അനുബന്ധ സ്ഥാപനങ്ങൾ, ഫിഷ് വെൻഡിംഗ് കിയോസ്‌ക്, ലാബ്, മെഡിക്കൽ സ്റ്റോർ, പെറ്റ് ഷോപ്പ്, ഗാർഡൻ നഴ്സറി എന്നീ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ഗ്രൂപ്പിൽ രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങൾ വേണം. ഇവർ ഫിഷറീസ് വകുപ്പ് തയാറാക്കിയിട്ടുള്ള മത്സ്യതൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗങ്ങളായവരും 20നും 40നും ഇടയിൽ പ്രായമുള്ളവരുമാകണം. പ്രകൃതി ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളവർ, മാറാരോഗങ്ങൾ ബാധിച്ചവർ കുടുംബത്തിലുള്ളവർ, ട്രാൻസ്ജൻഡേഴ്സ,് വിധവകൾ, തീരനൈപുണ്യ കോഴ്സിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണന. സാഫിൽ നിന്നും ഒരു തവണ ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, വൈക്കം, ചെമ്പ് മത്സ്യഭവൻ ഓഫീസുകൾ  എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂൺ 30നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 9495801822, 8848075157, 8078762899.

ബന്ധപ്പെട്ട വാർത്തകൾ: ആഴക്കടൽ മൽസ്യബന്ധനം: അമേരിക്കൻ കമ്പനിയും കെഎസ്‌ഐഎൻസിയുമായി 2950 കോടി രൂപയുടെ പദ്ധതിക്ക്‌ ധാരണ

Kottayam: The Society for Assistance to Fisher Women (SAF) under the Department of Fisheries has invited applications from groups consisting of women fishermen for setting up small enterprise units under the Theeramaithri scheme.

Dry Fish Unit, Fish Booth, Seafood Processing Unit, Sea Food Restaurant / Hotel, Coir Production Unit, Floor Mill, Bakery Food Processing, Housekeeping, Dry Cleaning Service, Provision Store, Sewing Unit, Fashion Design, Tour, Computer Center, Center, IT. Grant up to a maximum of Rs. 1 lakh per member for setting up of affiliates, fish vending kiosk, lab, medical store, pet shop and garden nursery.​

English Summary: Assistance to Fisheries Women's Groups to start business ventures

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds