റിട്ടയർമെനന്റിന് ശേഷമുള്ള ജീവിതത്തിൽ സാമ്പത്തിക ഭദ്രതയും ആരോഗ്യസുരക്ഷയും വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതിനാൽ തന്നെ റിട്ടയർമെന്റ് ആസൂത്രണം എല്ലാവരുടെയും ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. വിശ്രമജീവിതത്തിന് സാമ്പത്തികമായി ഊന്നൽ നൽകുന്നതിന് താൽപ്പര്യപ്പെടുന്നവർക്കായി വൈവിധ്യമാർന്ന പ്ലാനുകളും പദ്ധതികളുമുണ്ട്. ഇതിൽ തന്നെ വ്യക്തിഗത പെൻഷൻ പദ്ധതികളിൽ ലഭിക്കുന്ന പോലെ ആകർഷകമായ പലിശ വാഗ്ദാനം ചെയ്യുന്ന ദമ്പതികൾക്കായുള്ള പദ്ധതികളും ഉൾപ്പെടുന്നു.
അടൽ പെൻഷൻ യോജന (Atal Pension Yojana)
അത്തരത്തിൽ ദമ്പതികൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പദ്ധതിയാണ്
അടൽ പെൻഷൻ യോജന (Atal Pension Yojana). ഇത് നിങ്ങൾക്ക് നല്ല വരുമാനവും നിക്ഷേപ സുരക്ഷയും നൽകുന്നു.
രണ്ട് വ്യത്യസ്‌ത ബാങ്ക് അക്കൗണ്ടുകൾ പദ്ധതിയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ, ഭർത്താവിനും ഭാര്യക്കും ഏകദേശം 10,000 രൂപ വരെ പ്രതിമാസ പെൻഷൻ ലഭിക്കും.
കേന്ദ്ര സർക്കാരിന്റെ ഈ പെൻഷൻ പദ്ധതിയിൽ നികുതി അടയ്‌ക്കുന്ന ദമ്പതികൾക്കും അവരുടെ നിക്ഷേപങ്ങളിൽ നികുതി ആനുകൂല്യങ്ങൾക്കായി ക്ലെയിം ചെയ്യാമന്നത് മറ്റൊരു പ്രത്യേകതയാണ്.
അടൽ പെൻഷൻ യോജനയിലെ യോഗ്യതാ മാനദണ്ഡം (Atal Pension Yojana- Eligibility Criteria)
അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2015ലാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.
-
ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അക്കൗണ്ട് ഉണ്ടെങ്കിൽ, ഒരു വ്യക്തിക്ക് അടൽ പെൻഷൻ യോജനയിൽ പങ്കാളിയാകാൻ സാധിക്കും.
-
18നും 40നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്കാണ് അടൽ പെൻഷൻ യോജനയിൽ അംഗത്വം ലഭിക്കുന്നത്.
-
നിക്ഷേപകർക്ക് 60 വയസ്സ് കഴിഞ്ഞാൽ പെൻഷൻ ലഭിച്ചുതുടങ്ങും.
-
അടൽ പെൻഷൻ യോജനയിൽ ഭാഗമാകുന്നതിനായി ഒരു ആധാർ കാർഡ് നമ്പറും ഒരു ഫോൺ നമ്പറും നിർബന്ധമാണ്.
ഒരു വ്യക്തിക്ക് അവരുടെ നിക്ഷേപങ്ങളെ ആശ്രയിച്ച് 1,000 രൂപ, 2,000 രൂപ, 3,000 രൂപ, 4,000 രൂപ അല്ലെങ്കിൽ 5,000 രൂപയോ ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഫെബ്രുവരിയിൽ ഈ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല
ഇതിൽ മാസം തോറും 10,000 രൂപ വരെ ലഭ്യമാകുന്ന പദ്ധതികളുണ്ട്.
പ്രതിമാസം 10000 രൂപ പെൻഷൻ എങ്ങനെ നേടാം? (How To Earn Monthly Pension of Rs 10000?)
-
30 വയസ്സിന് താഴെയുള്ള ദമ്പതികൾക്ക് രണ്ട് പ്രത്യേക അടൽ പെൻഷൻ യോജന അക്കൗണ്ടുകൾ തുറക്കാം.
-
60 വയസിന് ശേഷം, ഓരോ മാസവും 10,000 രൂപ ലഭിക്കുന്ന പെൻഷന് വേണ്ടി 577 രൂപയാണ് അക്കൗണ്ടുകളിൽ നിക്ഷേപിക്കേണ്ടത്.
-
ആദായനികുതി നിയമം 80സി പ്രകാരം നിക്ഷേപകർക്ക് ഇപ്പോൾ 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങളും ഇങ്ങനെ ലഭിക്കുന്നതാണ്.
Share your comments