<
  1. News

ആത്മനിർഭർ നിധി വായ്പ 2024 ഡിസംബർ വരെ നീട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി, വഴിയോര കച്ചവടക്കാരുടെ ആത്മനിർഭർ നിധിക്ക് കീഴിലുള്ള വായ്പ 2024 ഡിസംബർ വരെ തുടരുന്നതിന് ഇന്ന് അംഗീകാരം നൽകി. മെച്ചപ്പെട്ട ഈടില്ലാത്ത താങ്ങാനാവുന്ന ലോൺ കോർപ്പസ്, ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കൽ, വഴിയോര കച്ചവടക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്രമായ സാമൂഹിക-സാമ്പത്തിക വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് കൊണ്ട് സാധിക്കും.

KJ Staff

1. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി, വഴിയോര കച്ചവടക്കാരുടെ ആത്മനിർഭർ നിധിക്ക് കീഴിലുള്ള വായ്പ 2024 ഡിസംബർ വരെ തുടരുന്നതിന് ഇന്ന് അംഗീകാരം നൽകി.   മെച്ചപ്പെട്ട ഈടില്ലാത്ത താങ്ങാനാവുന്ന ലോൺ കോർപ്പസ്, ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കൽ, വഴിയോര കച്ചവടക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്രമായ സാമൂഹിക-സാമ്പത്തിക വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് കൊണ്ട് സാധിക്കും.

2. കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന "കൂടും കോഴിയും" പദ്ധതി കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്തിലെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലെ അംഗങ്ങളായ 40 വനിതാ ഗുണഭോക്താക്കൾക്ക് 125 ദിവസം പ്രായമായ 100 കോഴിയും, കോഴികളെ പാർപ്പിക്കാൻ സൗകര്യമുള്ള ഒരു കൂടും നൽകുന്നു. പദ്ധതി വിഹിതമായി ഒരു ഗുണഭോക്താവിന് 90,000/- രൂപയാണ് അനുവദിച്ചിരിക്കുന്നത് 5000/- രൂപ ഗുണഭോക്തൃവിഹിതമാണ്. പ്രസ്തുത പദ്ധതി പ്രകാരം 36 ലക്ഷം രൂപയാണ് പദ്ധതി നിർവഹണത്തിനായി ചെലവഴിക്കുന്നത്.

3. കോട്ടയം ജില്ലയിൽ മെത്തകൾ, ചവിട്ടികൾ, ഊഞ്ഞാൽ, ചകിരി കൊണ്ടുള്ള കിളിക്കൂട്, കയർ ഭൂവസ്ത്രങ്ങൾ എന്നിങ്ങനെയുള്ള കയറുത്പ്പന്നങ്ങൾ പരിചയപ്പെടാനും വാങ്ങിക്കാനും  അവസരമൊരുക്കുകയാണ് കോട്ടയം നാഗമ്പടം മൈതാനിയിലെ  മേളയിലുള്ള കേരള കയർ കോർപ്പറേഷൻ. എല്ലാവിധ ഉത്പ്പന്നങ്ങളും മുപ്പത് മുതൽ അൻപത് ശതമാനം വരെ ഡിസ്കൗണ്ടിലാണ് വില്പന. നാലായിരം രൂപ മുതൽ ഏഴായിരത്തി അഞ്ഞൂറ് രൂപ വരെ വില വരുന്ന കിടക്കകളും വിപണനത്തിനായുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ഗോള്‍ഡ് സ്റ്റാര്‍ അമൃതം ബേബി ഫുഡ് സ്ഥാപനത്തിന് പുതിയ കെട്ടിടം

4. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വിത്തായം 22 ഇന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 4 ഇൽ ശ്രീലക്ഷ്മി കുടുംബശ്രീ യുടെ നിലമൊരുക്കൽ വാർഡ് മെമ്പർ ജ്യോതിപ്രേംനാഥ് ഉത്ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ 500 കുടുംബശ്രീ കൾ ഒരേ സമയം 50 ഏക്കറിൽ കൃഷിയാരംഭിക്കുന്ന പദ്ധതിയാണ്  വിത്തായം 2022.

5. 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി പൂനൂര്‍ പുഴ ശുചീകരണത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. കോഴിക്കോട് കോര്‍പറേഷനും കക്കോടി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇരു തദ്ദേശസ്ഥാപനങ്ങളുടെയും ഇടയിലൂടെ ഒഴുകുന്ന പുഴ ആയിരക്കണക്കിന് വളണ്ടിയര്‍മാരുടെ സഹകരണത്തോടെയാണ് ശുചീകരിക്കുക. ചടങ്ങില്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ ജലസ്രോതസുകളെ മാലിന്യമുക്തമാക്കുന്നതിന് വേണ്ടി തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍

6. കിളിമാനൂർ പുതിയ കാവിൽ കേരളസർക്കാരിൻറെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സുഭിക്ഷ ഹോട്ടൽ ഉദ്‌ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ MLA ഓ എസ് അംബിക അധ്യക്ഷയായി.

ബന്ധപ്പെട്ട വാർത്തകൾ: LIC IPO: നിക്ഷേപം നടത്തുന്നതിന് മുമ്പ് നിക്ഷേപകർ ഇത് കൂടി അറിഞ്ഞിരിക്കണം

7. നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ  ആഭിമുഖ്യത്തിൽ പ്രവാസി സംരംഭകർക്ക്,  സൗജന്യ സംരംഭകത്വ പരിശീലന പരിപാടി എറണാകുളം കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെൻ്റിൽ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ മെയ് മൂന്നിന് മുൻപ് എൻ.ബി.എഫ്.സിയിൽ  രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 8 5 9 2 9 5 8 6 7 7 എന്ന നമ്പറിലോ nbfc.norka@kerala.gov.in ബന്ധപ്പെടേണ്ടതാണ്.

8. കോട്ടയം ജില്ലയിലെ  നാഗമ്പടം മൈതാനത്തെ എൻ്റെ കേരളം പ്രദർശന  വിപണന മേളയിൽ മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിന്റെ സ്റ്റാളിൽ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴി കുഞ്ഞിനെ വാങ്ങാനും ബുക്കു ചെയ്യാനും സൗകര്യം. കൂടാതെ നാടൻ മുട്ട അഞ്ച് രൂപയ്ക്കും കൃഷി ആവശ്യത്തിനായി  കോഴിക്കാഷ്ഠം കിലോക്ക് രണ്ട് രൂപയ്ക്കും ലഭ്യമാണ്. പ്രതിരോധ കുത്തിവെപ്പ് നൽകിയ പിടക്കോഴികളെ വാങ്ങാനാഗ്രഹിക്കുന്നവർക്ക്  വിപണന മേളയിലെത്തി ബുക്ക് ചെയ്യാവുന്നതാണ്. 

9. മെയ് 5 വരെ കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പച്ച അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: മെയ് 5 വരെ കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത

English Summary: Atmanirbhar Nidhi loan scheme extended till December 2024

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds