1. News

പല്ലുകളെ സംരക്ഷിച്ച് ബലവത്താക്കാൻ ഈ ദുശ്ശിലങ്ങൾ ഒഴിവാക്കൂ

സ്വയം രക്ഷിക്കാൻ കഴിവില്ലാത്ത ഒരു ശരീരഭാഗമാണ് പല്ലുകൾ. അതിനാൽ പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ആഹാരം ചവച്ചരച്ച് കഴിക്കുന്നതിലൂടെ ദഹനത്തെ സഹായിക്കുന്നതും, സംസാരിക്കുന്നതിന് നമ്മളെ സഹായിക്കുന്നതുമൊക്കെ പല്ലുകളാണ്. അതിനാൽ പല്ലുകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Meera Sandeep
Avoid these bad habits to protect and strengthen the teeth
Avoid these bad habits to protect and strengthen the teeth

സ്വയം രക്ഷിക്കാൻ കഴിവില്ലാത്ത ഒരു ശരീരഭാഗമാണ് പല്ലുകൾ. അതിനാൽ പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.  ആഹാരം ചവച്ചരച്ച് കഴിക്കുന്നതിലൂടെ ദഹനത്തെ സഹായിക്കുന്നതും, സംസാരിക്കുന്നതിന് നമ്മളെ സഹായിക്കുന്നതുമൊക്കെ പല്ലുകളാണ്. അതിനാൽ പല്ലുകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പല്ലുകൾ ആരോഗ്യത്തോടെ സൂക്ഷിക്കാൻ ബ്രഷിംഗ് മാത്രം മതിയാകില്ല. നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യ പോലെ, ശക്തവും ആരോഗ്യകരവുമായ പല്ലുകൾ ഉറപ്പാക്കാൻ കൃത്യമായ ദന്ത സംരക്ഷണ ദിനചര്യ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

ആയുർവേദ രീതിയിൽ പല്ലും നാവും ശുചിയോടേയും ആരോഗ്യത്തോടേയും എങ്ങനെ വെയ്ക്കാം?

ഈ ശീലങ്ങൾ ഒഴിവാക്കൂ 

* പാക്കറ്റുകൾ, കുപ്പികൾ, മറ്റ് സാധനങ്ങൾ എന്നിവ പല്ല് ഉപയോഗിച്ച് പൊട്ടിച്ചെടുക്കുന്ന സ്വഭാവമുള്ളവരുണ്ട്.   ഈ ശീലം പല്ലുകളെ കേടുവരുത്തിയേക്കാം. നിങ്ങളുടെ പല്ലുകൾ ഒരു ഉപകരണമായി ഉപയോഗിക്കുന്നത് അവയ്ക്ക് വിള്ളൽ, പൊട്ടൽ എന്നിവ ഉണ്ടാവുന്നതിന് കാരണമാകും, അതിനാൽ അവ ഒഴിവാക്കണം.

ആയുർവേദ രീതിയിൽ പല്ലും നാവും ശുചിയോടേയും ആരോഗ്യത്തോടേയും എങ്ങനെ വെയ്ക്കാം?

* ഉത്കണ്ഠയോ സമ്മർദ്ദമോ കാരണമായാലും, നഖം കടിക്കുന്നത് അസാധാരണമായ ഒരു ശീലമല്ല. ഒബ്സസീവ് കംപൾസീവ് ഡിസോർഡർ പോലുള്ള മാനസികാരോഗ്യ വൈകല്യങ്ങളുമായി വിദഗ്ധർ ഈ ശീലത്തെ ബന്ധപ്പെടുത്തിയിരിക്കുന്നു. വൃത്തിയില്ലായ്മ കൂടാതെ, നഖം കടിക്കുന്നത് പല്ലുകൾക്ക് കേടുപാടുകൾ വരുത്തുകയും താടിയെല്ലിന്റെ പ്രവർത്തനക്ഷമത കുറയുകയും ചെയ്യും.

* ദേഷ്യമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോൾ താടിയെല്ല് ഞെരിക്കുന്നതോ പല്ല് കടിക്കുകയോ പോലുള്ള ശീലം താടിയെല്ല് ദുർബലമാകുന്നതിനും പല്ലുകൾ പൊട്ടുന്നതിനും മറ്റ് പ്രശ്നങ്ങൾക്കും ഇടയാക്കും. ഇത് ബോധപൂർവമോ ഉപബോധമനസിന്റെയോ പ്രവർത്തനമായിരിക്കാം.

English Summary: Avoid these bad habits to protect and strengthen the teeth

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds