
മുപ്പത് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന ആത്മനിലയത്തിനുവേണ്ടി ഉടമ ടി.ജയകുമാര്‍ ഈ വര്‍ഷത്തെ മികച്ച വാണിജ്യ നഴ്‌സറി പുരസ്‌ക്കാരം കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും 2019 ഡിസംബര്‍ 9ന് ആലപ്പുഴ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമായിരുന്നു പുരസ്‌ക്കാരം.
മനോരമയുടെ കര്‍ഷകശ്രീ പുരസ്‌ക്കാര ജേതാവായ അച്ഛനാണ് ജയകുമാറിന് നഴ്‌സറി സംബ്ബന്ധിച്ച ഗുരു. ഇവിടെ ഇരുപതിനായിരം ഫലവൃക്ഷങ്ങള്‍,അഞ്ഞൂറിനം അലങ്കാരചെടികള്‍,1500 ഇനം വാഴകള്‍ എന്നിവയാണ് ഉള്ളത്. കേരളത്തിലെ വിതരണത്തിന് പുറമെ ഇന്ത്യയൊട്ടാകെ തൈകള്‍ വിതരണം ചെയ്യുന്നുണ്ട് ജയകുമാര്‍.50 ലക്ഷത്തിലധികം ചെടികളെ പരിപാലിച്ചു വളര്‍ത്തുന്നുണ്ട് ഇവിടെ. 52 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ആത്മനിലയം ജൈവവളത്തിനുവേണ്ടി കന്നുകാലികളെയും കോഴിയേയും മറ്റും വളര്‍ത്തുന്നുണ്ട്.

നഴ്‌സറിയുടെ വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്തി എല്ലാവര്‍ഷവും ആത്മനിലയം ഫെസ്റ്റ് എന്ന പേരില്‍ ഒരു കാര്‍ഷികോത്സവവും ഇവിടെ സംഘടിപ്പിച്ചു വരുന്നു. സര്‍ക്കാര്‍/ സര്‍ക്കാരിതര മേളകളിലെ ഒരു സജീവ സാന്നിധ്യം കൂടിയാണ് ആത്മനിലയം.ഇവിടത്തെ ജൈവവൈവിദ്ധ്യ പാര്‍ക്കില്‍ ചിത്രശലഭങ്ങള്‍, പക്ഷികള്‍, ഇരുപത്തിയഞ്ചില്‍ പരം ഫലവൃക്ഷങ്ങള്‍ എന്നിവയുമുണ്ട്. അഞ്ചേക്കര്‍ സ്ഥലത്താണ് തെങ്ങ് കൃഷി നടത്തുന്നത്. മികച്ച ഇനം തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്കായുണ്ട് ഇവിടെ.വിദ്യാര്‍ത്ഥികള്‍ക്ക് ഗാര്‍ഡനിംഗ്, ബഡ്ഢിംഗ്, ലെയറിംഗ് തുടങ്ങിയവ നേരില്‍കണ്ട് പഠിക്കുവാനുള്ള അവസരവും ഇവിടെ ലഭിക്കുന്നു. വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗിനാവശ്യമായ ചെടികളും ഇവിടെനിന്ന് വിതരണം ചെയ്യുന്നുണ്ട്.
Share your comments