സിയാലിന് ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌കാരം

Friday, 28 September 2018 03:14 PM By KJ KERALA STAFF

ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ”ചാമ്പ്യൻ ഓഫ് എർത്ത് ”കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാലിന്) സമ്മാനിച്ചു.  ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ 73-ാം പൊതു സമ്മേളനത്തിന്റെ അനുബന്ധമായി നടന്ന ചടങ്ങിൽ യു.എൻ.ഇ.പി അസിസ്റ്റന്റ് സെക്രട്ടറി സത്യപാൽ ത്രിപാഠിയിൽ നിന്ന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ പുരസ്‌ക്കാരം ഏറ്റുവാങ്ങി. മികച്ച ‘സംരംഭക ആശയം ‘ എന്ന വിഭാഗത്തിലാണ് സിയാലിനെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്.

ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം എന്ന ആശയം വിജയകരമായി പ്രാവർത്തികമാക്കിയതാണ് സിയാലിനെ ഈ വിശിഷ്ട ബഹുമതിയ്ക്ക് അര്‍ഹമായത്.പരിസ്ഥിതി സൗഹാർദ ഊർജ സ്രോതസ്സുകളെ ഉപയോഗിക്കുന്നതിൽ നേതൃത്വപരമായ പങ്കാണ് സിയാൽ വഹിക്കുന്നത്. പരിസ്ഥിതിയെ ബാധിക്കാതെ ആഗോള വികസന പ്രക്രിയ നിർവഹിക്കാമെന്ന് സിയാൽ തെളിയിച്ചു. ഹരിത ബിസിനസ് സംരംഭങ്ങൾ നന്നായി നിർവഹിക്കാമെന്ന് ലോകത്തെ കാണിച്ചുകൊടുക്കാനും സിയാലിന് കഴിഞ്ഞു ‘- പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള യു.എൻ.ഇ.പിയുടെ ഔദ്യോഗിക പത്രക്കുറിപ്പ് വ്യക്തമാക്കി

അന്താരാഷ്ട്ര സൗരോർജ അലയൻസിന് നേതൃത്വം കൊടുക്കുന്നതിന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഫിലിപ്പീൻസ് പരിസ്ഥിതി പ്രവർത്തക ജുവാൻ കാർലിങ് എന്നിവരും ഈ വർഷത്തെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരത്തിന് അർഹരായി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുവേണ്ടി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരം ഏറ്റുവാങ്ങി.

 


:

 

Comments



More from Krishi Jagran

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട്

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട് ജൈവപച്ചക്കറി എന്ന ബ്രാന്‍ഡില്‍ വില്പ്പനയ്‌ക്കെത്തുന്നതില്‍ 11.2 ശതമാനത്തിലും കീടനാശിനിയെന്ന് കേരള കാര്‍ഷികസര്‍വ്വകലാശാല നടത്തിയ പരിശോധന റിപ്പോര്‍ട്ട്. പച്ചക്കറികളില്‍ പലതിലും അടങ്ങിയിട്ടുള്ള കീടനാശിനികള്‍ ഉഗ്ര…

November 17, 2018

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം സീറോ ബഡ്ജറ്റ് നാച്ച്വറല്‍ ഫാമിംഗിന്റെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ നവംബര്‍ 16 ന് തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ തിരുവ…

November 16, 2018

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ കയറ്റുമതി ലക്ഷ്യമിട്ട് കേരളത്തില്‍ ജൈവ രീതിയില്‍ നാരന്‍ ചെമ്മീന്‍ കൃഷി ചെയ്യാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) ധാരണയായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോത്പാ…

November 16, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…






CopyRight - 2018 Krishi Jagran Media Group. All Rights Reserved.