News

മല്‍സ്യത്തൊഴിലാളികള്‍ക്കായി പുതിയ മൊബൈല്‍ ആപ്പ്

കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സന്ദേശങ്ങള്‍ കൈമാറാനായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. 'സാഗര' എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധന യാനങ്ങളുടെയും തൊഴിലാളികളുടേയും വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കാന്‍ സാധിക്കും. ഫിഷറീസ് വകുപ്പാണ് ഈ പുറത്തിറക്കിയിട്ടുള്ളത്.ഓഖിചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്.

.മത്സ്യബന്ധനത്തിന് പോകുന്നതിനുമുമ്പ് ബോട്ട് ഉടമയോ ഉടമ ഏര്‍പ്പാടാക്കിയ വ്യക്തിയൊ ആപ്പ് ഉപയോഗിച്ച്‌ തൊഴിലാളികളുടെ വിവരം, ബോട്ടിൻ്റെ രജിസ്റ്റര്‍ നമ്പർ, ബോട്ടുടമയുടെ വിവരങ്ങളുമെല്ലാം രേഖപെടുത്തണം.കാലാവസ്ഥ മാറ്റങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങളും ആപ്പ് വഴി മല്‍സ്യത്തൊഴിലാളികള്‍ക്ക് എത്തും.തുടര്‍ന്ന് തിരികെയെത്തിയാലും ആപ്പില്‍ രേഖപ്പെടുത്തും. വിവരം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ കടലില്‍ എത്ര തൊഴിലാളികള്‍ തൊഴിലെടുക്കുന്നുണ്ട് എന്ന് കൃത്യമായി അറിയാനാകും. മാത്രമല്ല സര്‍ക്കാര്‍ അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകളും ഈ അപ്ലിക്കേഷന്‍ വഴി ലഭ്യമാകും.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ ആണ് മൊബൈല്‍ ആപ്ലിക്കേഷന്‍റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് മല്‍സ്യത്തൊഴിലാളികള്‍ ഡൗണ്‍ലോഡ് ചെയ്യണം.റജിസ്റ്ററേഷനും ഉപയോഗിക്കാനുള്ള പരിശീലനവുമടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നല്‍കും. മൂന്നു മാസത്തിനകം ആപ്പ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജമാകും. ..


Share your comments