ഏറ്റവും കൂടുതൽ തരിശുനിലം കൃഷിയോഗ്യമാക്കുന്ന പഞ്ചായത്തിന് കൃഷി വകുപ്പ് 15 ലക്ഷത്തിൻ്റെ പുരസ്കാരം നൽകുന്നു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10 ലക്ഷം രൂപയും ഏഴു ലക്ഷം രൂപയും വീതമാണ് സമ്മാനം. മികച്ച ഒന്നും രണ്ടും നഗരസഭകൾക്ക് യഥാക്രമം 10 ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപയും നൽകും.
നഗരപ്രദേശങ്ങളിലെ മികച്ച പദ്ധതിയധിഷ്ഠിത കൃഷിക്ക് ഒന്നാം സമ്മാനമായി 50,000 രൂപയും, രണ്ടാം സമ്മാനമായി 30,000 രൂപയും മൂന്നാം സമ്മാനമായി 20,000 രൂപയും ലഭിക്കും. നെല്ല്, പച്ചക്കറി, വാഴ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയ വിളകളുടെ തരിശുനില കൃഷിയാണ് പുരസ്കാരത്തിന് പരിഗണിക്കുക. തരിശുനിലങ്ങളിൽ നെല്ല്, പച്ചക്കറി എന്നിവ കൃഷി ചെയ്യാൻ ഹെക്ടറിന് 25,000 രൂപ കർഷകനും 5,000 രൂപ ഭൂവുടമയ്ക്കും ധനസഹായം ലഭിക്കും.
നഗരപ്രദേശങ്ങളിൽ നെൽകൃഷി, കരനെൽകൃഷി എന്നിവയ്ക്കായുള്ള സഹായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കും പദ്ധതി സമർപ്പിക്കാം.തരിശുനിലങ്ങളിൽ നെല്ല്, പച്ചക്കറി എന്നിവ കൃഷി ചെയ്യാൻ ഹെക്ടറിന് 25,000 രൂപ കർഷകനും 5,000 രൂപ ഭൂവുടമയ്ക്കും നൽകും.നഗരപ്രദേശങ്ങളിൽ നെൽകൃഷി, കരനെൽകൃഷിക്കുൾപ്പെടെ സഹായം നൽകും. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും പദ്ധതി സമർപ്പിക്കാം. ഒരു ഹെക്ടർ പ്രദേശത്തെങ്കിലും കൃഷി ചെയ്യണം. ഒരു ലക്ഷം രൂപവരെയാണ് സഹായം.lസ്ഥാപനങ്ങൾക്കും പദ്ധതി സമർപ്പിക്കാം. ഒരു ഹെക്ടർ പ്രദേശത്തെങ്കിലും കൃഷി ചെയ്യണം. ഒരു ലക്ഷം രൂപവരെയാണ്.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ കൃഷിവകുപ്പ്, കിഴങ്ങുവർഗവിളകളുടെ വിത്തുഗ്രാമങ്ങൾ സ്ഥാപിക്കുന്നു.സ്ഥാപിക്കുന്നു. തനതുവിളകളുടെ വിത്തുൽപാദനത്തിന് ഹെക്ടറിന് 15,000 രൂപ സഹായം. ആദിവാസി മേഖലകളിൽ രിസ്ഥിതി സൗഹൃദ കൃഷിമുറകളിലൂടെ കിഴങ്ങുവർഗവിളകളുടെ നടീൽവസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിന് ഹെക്ടറിന് 25,000 രൂപ സഹായം നൽകും.
കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസി പുതുതായി കശുമാവു കൃഷി ചെയ്യുന്നവർക്ക് സഹായം നൽകുന്നു. കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകും. പരിചരണച്ചെലവായി തൈ ഒന്നിന് 50 രൂപ വീതം രണ്ടു കൊല്ലം സബ്സിഡിയും നൽകും. ഫോണ്‍: 0474–2760456.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും, കൃഷിവകുപ്പും വിഎഫ്‌പിസികെയും ചേർന്ന് ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പരമ്പരാഗത കൃഷിവികാസ് യോജന എന്ന പേരിൽ കേന്ദ്ര പദ്ധതി നടപ്പാക്കുന്നു. 726 പഞ്ചായത്തുകളിലാണ് ക്ലസ്റ്റർ മുഖേന ജൈവകൃഷിയും ചെറുധാന്യ കൃഷിയും വ്യാപകമാക്കുക. 50 ഏക്കർ വിസ്തൃതിയുള്ള ഒരു ക്ലസ്റ്ററിന് 10 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു.
Share your comments