നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ സാധാരണക്കാരുടെ കണ്ടുപിടിത്തങ്ങൾക്കും വേറിട്ട പാരമ്പര്യ അറിവുകൾക്കും അവാർഡ് നൽകുന്നു. ഗ്രാമീണ, നഗര മേഖലകളിലെ വ്യക്തികൾ, കർഷകർ, കൈത്തൊഴിലുകാർ, വർക്ക് ഷോപ്പ് മെക്കാനിക്കുകൾ, ചേരിനിവാസികൾ, സ്ത്രീകൾ, നാട്ടുക്കൂട്ടങ്ങൾ, മത്സ്യബന്ധന തൊഴിലാളികൾ എന്നിവർക്ക് അപേക്ഷിക്കാം .
കാർഷിക, കാർഷികേതര പ്രവർത്തനങ്ങൾക്ക് ഉപയുക്തമാകുന്ന യന്ത്രങ്ങൾ, ഉത്പന്നങ്ങൾ, നിർമാണരീതികൾ, ഊർജ സംരക്ഷണം, മനുഷ്യപ്രയത്നം കുറയ്ക്കുന്നതിനുള്ള യന്ത്രങ്ങൾ, സസ്യഇനങ്ങൾ, സസ്യങ്ങളുടെ വിവിധ ഉപയോഗം, മൃഗപരിപാലനം, പോഷകസമൃദ്ധമായ രുചിക്കൂട്ടുകൾ എന്നിവയിലേതിലെങ്കിലുമാകാം കണ്ടുപിടിത്തങ്ങൾ. പുറത്തു നിന്നുള്ള സാമ്പത്തിക, സാങ്കേതിക സഹായം കൂടാതെ വികസിപ്പിച്ചവയാകണം.
സ്ത്രീകൾ സ്ത്രീകൾക്കായി നടത്തിയ കണ്ടുപിടിത്തങ്ങൾ, വികലാംഗർക്കുള്ള കണ്ടുപിടിത്തങ്ങൾ എന്നിവയ്ക്ക് പ്രത്യേക അവാർഡ് നൽകും. സാങ്കേതിക വികസനത്തിനുതകുന്ന മികച്ച ആശയങ്ങളും മാതൃകകളും മത്സരത്തിനു പരിഗണിക്കുന്നതാണ്.
അപേക്ഷകൾ അയക്കേണ്ട വിലാസം : റ്റെബിൻ കെ. സെബാസ്റ്റ്യൻ, NT F കോർഡിനേറ്റർ , കേരള പ്രദേശ് പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി, പി.ബി നമ്പർ-11. പീരുമേട്- 685531, ഇടുക്കി. ഫോൺ: 9497682177.
Share your comments