<
  1. News

നാളികേര കർഷകർക്കായി ബോധവൽകരണ പരിപാടി

ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ അന്നദാതാ ദേവോ ഭവ പരിപാടിയുടെ ഭാഗമായി 2022 ഏപ്രിൽ 26 മുതൽ മെയ് 1 വരെ രാജ്യത്തുടനീളമുള്ള നാളികേര കർഷകർക്കായി നാളികേര വികസന ബോർഡ് 'കിസാൻ ഭാഗിദാരി പ്രാത്മിക്‌ത ഹമാരി' എന്ന പേരിൽ ദേശീയ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

Meera Sandeep
Awareness program for coconut farmers
Awareness program for coconut farmers

ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ അന്നദാതാ ദേവോ ഭവ പരിപാടിയുടെ ഭാഗമായി 2022 ഏപ്രിൽ 26 മുതൽ മെയ് 1 വരെ രാജ്യത്തുടനീളമുള്ള നാളികേര കർഷകർക്കായി നാളികേര വികസന ബോർഡ് 'കിസാൻ ഭാഗിദാരി പ്രാത്മിക്‌ത ഹമാരി' എന്ന പേരിൽ ദേശീയ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. 2022 ഏപ്രിൽ 26ന് കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ പരിപാടി വർച്യുൽ ആയി ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളമുള്ള നാളികേര കർഷകരെയും അദ്ദേഹം അഭിസംബോധന ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: നാളികേര ഉത്പാദനം വർദ്ധിപ്പിക്കുവാൻ അറിഞ്ഞിരിക്കേണ്ട മണ്ണുജലസംരക്ഷണ രീതികൾ

രാജ്യത്തെ മുഴുവൻ നാളികേര കർഷക സമൂഹത്തിന്റെയും പ്രയോജനത്തിനായി ദേശീയ, സംസ്ഥാന, ജില്ലാ, എഫ് പി ഓ  (കർഷക ഉൽപാദക സംഘടനകൾ) തലങ്ങളിൽ 'ശാസ്ത്രീയ നാളികേര കൃഷി, സംസ്കരണം, മൂല്യവർദ്ധന' എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബോധവൽക്കരണ സെമിനാറുകൾ നടക്കും. ഇരുപതിനായിരത്തോളം കേരകർഷകർ പരിപാടിയിൽ പങ്കെടുക്കും.

ബന്ധപ്പെട്ട വാർത്തകൾ: കാലവർഷ മെത്തും മുമ്പ് കേരകർഷകർ എടുക്കേണ്ട മുൻകരുതൽ

കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ഐസിഎആർ, സിപിസിആർഐ, സംസ്ഥാന കൃഷി/ഹോർട്ടികൾച്ചർ വകുപ്പുകൾ, എഫ്പിഒകൾ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളം, തമിഴ്‌ നാട്, ത്രിപുര, ഗോവ എന്നിവിടങ്ങളിൽ നാല് സംസ്ഥാനതല പരിപാടികൾ സംഘടിപ്പിക്കും. കേരളം, ലക്ഷദ്വീപ്, തമിഴ്‌ നാട്, കർണാടക, ആന്ധ്രാ പ്രദേശ്, ഗോവ, ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഒഡീഷ, മഹാരാഷ്ട്ര, അസാം, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ തെങ്ങുകൃഷി മേഖലകളിലും പരിപാടികൾ സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി 80 ഓളം സെമിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിൽ നിന്ന് മച്ചിങ്ങ വീഴാതിരിക്കുവാനുള്ള പരിഹാരമാർഗവും, കൂടുതൽ വിളവിന് ചെയ്യേണ്ട രണ്ടുഘട്ട വളപ്രയോഗ രീതിയും

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ധാലിയിലുള്ള നാളികേര ബോർഡിന്റെ ഡെമോൺസ്‌ട്രേഷൻ-കം-സീഡ് പ്രൊഡക്ഷൻ (DSP) ഫാമിൽ സ്ഥാപിച്ച തെങ്ങുകൾക്കായി മികവിന്റെ കേന്ദ്രം 2022 ഏപ്രിൽ 26-ന് ഉദ്ഘാടനം ചെയ്യും. പ്രസ്തുത കേന്ദ്രം മെച്ചപ്പെട്ട തെങ്ങ് കൃഷി സാങ്കേതികവിദ്യകൾ കൈമാറുകയും തെങ്ങ് നടീൽ വസ്തുക്കളുടെ പ്രധാന വിതരണക്കാരായി പ്രവർത്തിക്കുകയും ചെയ്യും.

പരിപാടിയുടെ ഭാഗമായി, 2022 ഏപ്രിൽ 26 മുതൽ 28 വരെ നാളികേര ഉൽപന്നങ്ങളുടെ ത്രിദിന വിർച്വൽ വ്യാപാര മേളയും നടക്കും. നാളികേരത്തെ അടിസ്ഥാനമാക്കിയുള്ള, വൈവിധ്യമാർന്ന സംസ്‌കരിച്ച ഉൽപന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

English Summary: Awareness program for coconut farmers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds