ചെറുകിട ബിസിനസുകാര്‍ക്ക് പ്രതിമാസം ശരാശരി ഒരു ലക്ഷം രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ വായ്പ നൽകുന്ന ക്രെഡിറ്റ് കാര്‍ഡുമായി ആക്സിസ് ബാങ്ക് . വിവിധ മേഖലകളിൽ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് സുതാര്യമായ വ്യവസ്ഥകളോടെ ലോൺ ലഭ്യമാകും.
ആക്‌സിസ് ബാങ്ക് വായ്പ ഫിന്‍ടെക് കമ്പനിയായ റുപ്പീഫിയുപമായിച്ചേര്‍ന്ന് എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. വിസയുടെ സഹകരണത്തോടെയുള്ള ഈ കോ-ബ്രാന്‍ഡഡ് കാര്‍ഡ് ചെറുകിട, ഇടത്തരം സംരഭങ്ങളുടെ ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു.
കാര്‍ഡ് ഉപയോഗിച്ച് പ്രതിമാസം ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ വായ്പ എടുക്കാൻ ആകും. ആറു മാസത്തെ മൊത്ത വരുമാനം ഉൾപ്പെടെ കണക്കിലെടുത്താണ് ഓരോ സ്ഥാപനത്തിനും ആവശ്യമായ വിധത്തില്‍ വായ്പ ലഭ്യമാക്കുന്നത്.
റീട്ടെയില്‍, ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, കാര്‍ഷികോത്പന്നങ്ങള്‍, ഇ-കൊമേഴ്‌സ്, ഫാഷന്‍, ചരക്കു കടത്തല്‍, ട്രാവല്‍, ഗതാഗതം, വ്യാസായികോത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിൽ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ലോൺ ലഭിയ്ക്കും ബിസിനസ് കാര്‍ഡ് എടുക്കുന്നതിന് 1,000 രൂപ ഫീസായി നല്‍കണം. എന്നാല്‍ വാര്‍ഷിക ഫീസില്ല.
അമ്പത്തിയൊന്നു ദിവസത്തെ പലിശരഹിത ക്രെഡിറ്റ് കാലയളവുള്ള കാര്‍ഡാണിത്. തുക പൂര്‍ണമായും അടയ്ക്കുകയോ കുറഞ്ഞ തുക അടച്ച് പുതുക്കുകയോ ചെയ്യാം. ആദ്യമാസത്തില്‍ അഞ്ചു ശതമാനം ക്യാഷ് ബാക്ക്, പരമാവധി 2500 രൂപ ലഭിക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ ചെലവഴിക്കുന്ന തുകയുടെ 1 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും.
Share your comments