<
  1. News

ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി, ഏറ്റവും പുതിയ നിരക്കുകൾ

ആക്‌സിസ് ബാങ്കും സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തി. 7 ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് പുതിയ പലിശ നിരക്കുകൾ ബാധകമാണ്. പുതിയ പലിശ നിരക്കുകൾ 2022 ജനുവരി 20 മുതൽ പ്രാബല്യത്തിൽ വരും.

Saranya Sasidharan
Axis Bank revises interest rates on fixed deposits, latest rates; Details
Axis Bank revises interest rates on fixed deposits, latest rates; Details

എച്ച്‌ഡിഎഫ്‌സി, എസ്ബിഐ ബാങ്ക് എന്നിവയുടെ ചുവടുപിടിച്ച് ആക്‌സിസ് ബാങ്കും സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തി. 7 ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് പുതിയ പലിശ നിരക്കുകൾ ബാധകമാണ്. പുതിയ പലിശ നിരക്കുകൾ 2022 ജനുവരി 20 മുതൽ പ്രാബല്യത്തിൽ വരും.

ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകളിലെ ഏറ്റവും പുതിയ പരിഷ്ക്കരണത്തോടെ, 7 മുതൽ 30 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 2.50% പലിശ നിരക്ക് നൽകുന്നു. അതുപോലെ, 30 ദിവസം മുതൽ 3 മാസത്തിൽ താഴെ വരെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് ഇപ്പോൾ 3% പലിശനിരക്ക് ആണ്.

സീറോ ബാലൻസ് അക്കൗണ്ടുകൾക്കും ഉയര്‍ന്ന പലിശ നൽകുന്ന ബാങ്കുകൾ

3 മുതൽ 6 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 3.5% പലിശ നിരക്ക് ലഭിക്കും. കൂടാതെ, ആറ് മാസം മുതൽ 11 മാസം 25 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.40% ആക്കി മാറ്റി.

11 മാസം 25 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ആക്‌സിസ് ബാങ്ക് ഇപ്പോൾ 5.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യും. 1 വർഷം 5 ദിവസം മുതൽ 1 വർഷം 26 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 5.25% പലിശ ലഭിക്കുമെന്ന് റിപ്പോർട് പറയുന്നു.

സ്വകാര്യമേഖലയിലെ വായ്പാദാതാവിൽ സ്ഥിരനിക്ഷേപ അക്കൗണ്ട് തുറക്കുന്ന മുതിർന്ന പൗരന്മാർക്ക് ആക്‌സിസ് ബാങ്ക് 50 ബിപിഎസ് കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നത് തുടരും. അത്തരം നിക്ഷേപകർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 2.50% മുതൽ 6.50% വരെ പലിശ ലഭിക്കും.

മുകളിൽ സൂചിപ്പിച്ച പലിശ നിരക്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാധകമാണ്. കൂടാതെ, ആക്‌സിസ് ബാങ്ക് 18 മാസം മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, 2 വർഷം മുതൽ 30 വർഷം വരെ നീളുന്ന ദീർഘകാല സ്ഥിര നിക്ഷേപങ്ങളിൽ, ഉപഭോക്താക്കൾക്ക് 5.40% പലിശ നിരക്ക് ആസ്വദിക്കാം.

English Summary: Axis Bank revises interest rates on fixed deposits, latest rates; Details

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds