പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കാമോ? ആയുർവേദത്തിനു പറയാനുള്ളത്...
പഴങ്ങൾ, നട്ട്സ്, സാലഡുകൾ മുതലായവ പച്ചക്ക് കഴിക്കുന്നതു കൊണ്ട് കുഴപ്പമില്ല. ബാക്കി എല്ലാം വേവിച്ച് തന്നെ വേണം കഴിക്കാൻ. ചൂടോടെ കഴിക്കുന്ന ഭക്ഷണം അന്നനാളത്തിൽ രക്തയോട്ടം വർധിപ്പിക്കുകയും ദഹനം കൂട്ടുകയും ചെയ്യുന്നു. ഇത് ആമാശയത്തിൽ ചെല്ലുമ്പോൾ പെട്ടെന്ന് വിഘടിക്കുകയും പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
പച്ചക്കറികൾ പച്ചക്ക് കഴിക്കുന്നത് ഇന്ന് വളരെ സാധാരണമാണ്. വേവിക്കാതെ കഴിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ് എന്നാണ് പൊതുവേയുള്ള ധാരണ. ഭാരം കുറയ്ക്കാനും ശരീരം ഫിറ്റാക്കി നില നിർത്താനും ശ്രമിക്കുന്ന ആളുകൾ എല്ലാം തന്നെ ഭക്ഷണം പൊതുവേ വേവിക്കാതെ അതേ പടി കഴിക്കുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കാലറി കുറവും നാരുകൾ അധിക അളവിൽ അടങ്ങിയിട്ടുള്ളതുമായ ഭക്ഷണമാണ് കൂടുതൽ പേരും ഇത്തരത്തിൽ കഴിക്കുന്നത്.
വേവിക്കുമ്പോൾ പച്ചക്കറികളിൽ സ്വാഭാവികമായി ഉള്ള പോഷകഘടകങ്ങളും പ്രകൃതിദത്ത എൻസൈമുകളും നശിക്കുമെന്ന കാരണത്താലാണ് പലരും പച്ചക്ക് കഴിക്കുന്നതിലേക്ക് മാറിയത്. ആയുർവേദത്തിന് ഇതേപ്പറ്റി എന്താണ് പറയാനുള്ളതെന്ന് നോക്കാം.
എല്ലാം പച്ചക്ക് കഴിക്കല്ലേ...!
എല്ലാ തരം ഭക്ഷണസാധനങ്ങളും പച്ചക്ക് കഴിക്കുന്നത് നല്ലതല്ല എന്നാണ് ആയുർവേദം പറയുന്നത്. പഴങ്ങൾ, നട്ട്സ്, സാലഡുകൾ മുതലായവ പച്ചക്ക് കഴിക്കുന്നതു കൊണ്ട് കുഴപ്പമില്ല. ബാക്കി എല്ലാം വേവിച്ച് തന്നെ വേണം കഴിക്കാൻ. ചൂടോടെ കഴിക്കുന്ന ഭക്ഷണം അന്നനാളത്തിൽ രക്തയോട്ടം വർധിപ്പിക്കുകയും ദഹനം കൂട്ടുകയും ചെയ്യുന്നു. ഇത് ആമാശയത്തിൽ ചെല്ലുമ്പോൾ പെട്ടെന്ന് വിഘടിക്കുകയും പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
വെള്ളത്തിൽ വേവിച്ച ഭക്ഷണസാധനങ്ങളിൽ ആന്റി ഓക്സിഡന്റുകളും കൂടുതലാണ് എന്ന് ശാസ്ത്രം പറയുന്നു. വേവിക്കാത്ത പച്ചക്കറികൾ ദഹനപ്രശ്നമുണ്ടാക്കാനും സാധ്യതയുണ്ട്.
English Summary: Ayurveda explains why you should avoid eating raw food
Share your comments